Latest News

മാടായി കോളേജിലെ വിഷയം രമ്യമായി പരിഹരിക്കും; മുഖ്യമന്ത്രി ഏകാധിപതി: വി ഡി സതീശന്‍

എന്തൊരു ജനാധിപത്യമാണ് കേരളത്തില്‍. മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തില്‍ മറ്റൊരു പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കില്ലെന്നു പറയുന്ന ഈ ഏകാധിപത്യത്തിന് ഏകാധിപതിയായ മുഖ്യമന്ത്രി ഇതിന് ഉത്തരം പറയണം

മാടായി കോളേജിലെ വിഷയം രമ്യമായി പരിഹരിക്കും; മുഖ്യമന്ത്രി ഏകാധിപതി: വി ഡി സതീശന്‍
X

കണ്ണൂര്‍: മാടായി കോളേജിലെ വിഷയം പാര്‍ട്ടി ഇടപെട്ട് രമ്യമായി പരിഹരിച്ച് തീര്‍ക്കുമെന്ന് വി ഡി സതീശന്‍. കോണ്‍ഗ്രസ് പുന:സംഘടനയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചര്‍ച്ചകള്‍ പാര്‍ട്ടിയില്‍ നടക്കുന്നതായി തനിക്ക് അറിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മാധ്യമങ്ങള്‍ വെറുതെ വാര്‍ത്തകള്‍ കൊടുക്കുകയാണ് പാര്‍ട്ടി കാര്യങ്ങള്‍ മാധ്യമങ്ങളോടല്ല പറയേണ്ടത്. അത് തന്റെ നാവില്‍ നിന്ന് പുറത്തുവരില്ലെന്നും തന്റെ അഭിപ്രായം പാര്‍ട്ടി വേദിയില്‍ പറയുമെന്നും സതീശന്‍ പറഞ്ഞു. എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ പറയാനുള്ള അവകാശം കോണ്‍ഗ്രസിലുണ്ട്. ജനാധിപത്യപാര്‍ട്ടിയില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകുമെന്നും സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ നാട്ടില്‍ മറ്റു പാര്‍ട്ടിക്കാര്‍ക്ക് അവകാശം നല്‍കുന്നില്ല ഇതിന്റെ ഭാഗമായാണ് കനാല്‍ക്കരയില്‍ കോണ്‍ഗ്രസ് മന്ദിരം കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുന്ന ദിവസം തകര്‍ത്തതെന്ന് വി ഡി സതീശന്‍ പറഞ്ഞു. ''ഒരു പാര്‍ട്ടി ഓഫീസാണ് പെട്രോള്‍ ഒഴിച്ച് കത്തിച്ചിരിക്കുന്നത്. കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യേണ്ട ദിവസം രാവിലെയാണ് സംഭവം. എന്തൊരു ജനാധിപത്യമാണ് കേരളത്തില്‍. മുഖ്യമന്ത്രിയുടെ സ്വന്തം ഗ്രാമത്തില്‍ മറ്റൊരു പാര്‍ട്ടിക്കും പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കില്ലെന്നു പറയുന്ന ഈ ഏകാധിപത്യത്തിന് ഏകാധിപതിയായ മുഖ്യമന്ത്രി ഇതിന് ഉത്തരം പറയണം. ഉത്തരവാദികളായ മുഴുവന്‍ ആളുകള്‍ക്കെതിരെയും നടപടി സ്വീകരിക്കണം. ജീവന്‍ പണയം വെച്ചു പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരെ കാണാന്‍ ആണ് ഞാനിവിടെ എത്തിയത്'' വിഡി സതീശന്‍ പറഞ്ഞു.

Next Story

RELATED STORIES

Share it