Latest News

ജനം ചാനലുമായി ആര്‍എസ്എസ്സിനും ബന്ധമില്ലെന്ന് സംസ്ഥാന കാര്യവാഹക്

ജനം ചാനലുമായി ആര്‍എസ്എസ്സിനും ബന്ധമില്ലെന്ന് സംസ്ഥാന കാര്യവാഹക്
X

തിരുവനന്തപുരം: ജനം ടിവിയുമായി ആര്‍എസ്എസ്സിന് ബന്ധമില്ലെന്ന് സംസ്ഥാന കാര്യവാഹക് പി ഗോപാലന്‍കുട്ടി. ജനം ടിവി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ആര്‍എസ്എസ്സിന്റെ പ്രതികരണം. സ്വര്‍ണക്കടത്തു പ്രതികളെ അനില്‍ നമ്പ്യാര്‍ സഹായിച്ചിട്ടുണ്ടോ എന്ന് അന്വേഷണ സംഘം കണ്ടെത്തട്ടേയെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് സംസ്ഥാന കാര്യവാഹക്, ജനം ടിവിയെയും അനില്‍ നമ്പ്യാരെയും കയ്യൊഴിഞ്ഞത്. ദേശീയ ചാനലായതിനാലാണ് ജനം ടിവിയെ പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ചാനലിന്റെ ഷെയര്‍ ഹോള്‍ഡര്‍മാര്‍ മിക്കവരും സ്വയംസേവകരാണെന്ന കാര്യം അദ്ദേഹം അംഗീകരിച്ചു. എങ്കിലും ഇത്തരമൊരു കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ചോദ്യം ചെയ്യേണ്ടിവരും. അത് ആര്‍ക്കും തടയാാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനം ടിവിക്ക് തങ്ങളുമായി ബന്ധമില്ലെന്ന് നേരത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും പറഞ്ഞിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ ആര്‍എസ്എസ്സിന്റെയും പ്രതികരണം.

സ്വര്‍ണക്കടത്ത് കേസില്‍ രക്ഷപ്പെടാനുളള ഉപായം പറഞ്ഞുകൊടുത്തത് അനില്‍ നമ്പ്യാരാണെന്ന് സ്വപ്‌ന സുരേഷ് മൊഴി നല്‍കിയിരുന്നു. സ്വര്‍ണം പിടികൂടിയ ദിവസം സ്വപ്‌നയുമായി രണ്ട് തവണ ഫോണില്‍ സംസാരിക്കുകയും ചെയ്തു.

പല ഘട്ടങ്ങൡും ബിജെപിക്കും ആര്‍എസ്എസ്സിനും വേണ്ടി വിശ്വസ്തതയോടെ പ്രവര്‍ത്തിച്ച ദൃശ്യമാധ്യമമാണ് ജനം ടിവി.

Next Story

RELATED STORIES

Share it