Latest News

കേടുപാടുകളില്ലാത്ത റോഡിന്റെ പാര്‍ശ്വഭിത്തി പൊളിച്ചു കെട്ടി സര്‍ക്കാര്‍ പണം നഷ്ടപ്പെടുത്തിയെന്ന് പരാതി

കേടുപാടുകളില്ലാത്ത റോഡിന്റെ പാര്‍ശ്വഭിത്തി പൊളിച്ചു കെട്ടി സര്‍ക്കാര്‍ പണം നഷ്ടപ്പെടുത്തിയെന്ന് പരാതി
X

മാള: കേടുപാടുകളില്ലാത്ത റോഡിന്റെ പാര്‍ശ്വഭിത്തി പൊളിച്ചു കെട്ടി സര്‍ക്കാര്‍ പണം നഷ്ടപ്പെടുത്തിയെന്ന് പരാതി. മാള പൂപ്പത്തി റോഡില്‍ കണ്ണന്‍ചിറയിലെ കെഎല്‍ഡിസി തോടിനോട് ചേര്‍ന്നുള്ള പൊതുമരാമത്ത് റോഡിന്റെ പാര്‍ശ്വഭിത്തിയുടെ ഒരു ഭാഗമാണ് പൊളിച്ച് കോണ്‍ഗ്രീറ്റ് ഭിത്തി നിര്‍മിച്ചത്. കേടുപാടുകള്‍ ഇല്ലാത്ത കെട്ട് പൊളിച്ചു കെട്ടുന്നതു കണ്ട് പൊതുപ്രവര്‍ത്തകനായ മാള പള്ളിപ്പുറം സ്വദേശി ഷാന്റി ജോസഫ് തട്ടകത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നല്‍കിയതിന്റെ വെളിച്ചത്തില്‍ തുടര്‍ന്നുള്ള പൊളിച്ചുകെട്ടല്‍ നിറുത്തിവെച്ചു.

ഈ റോഡിന്റെ തന്നെ പല ഭാഗങ്ങളിലും പാര്‍ശ്വഭിത്തി നിര്‍മിക്കണമെനുള്ള നാട്ടുകാരുടെ ആവശ്യം പരിഗണിക്കാതെയാണ് ഇത്തരത്തിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൊതുമരാമത്ത് വകുപ്പ് നടത്തുന്നത്.

കരിങ്കല്‍ ഭിത്തി പൊളിച്ച് കോണ്‍ഗ്രീറ്റ് ചെയ്ത് നിര്‍മിക്കുന്ന പാര്‍ശ്വഭിത്തി തോടിലെ വെള്ളത്തിന്റെ മുകളിലുള്ള പഴയ കരിങ്കല്‍ കെട്ടിന്റെ മുകളില്‍ നിന്നു തന്നെയാണ് കോണ്‍ക്രീറ്റ് ചെയ്ത് നിര്‍മിച്ചത്. മാത്രമല്ല പഴയ കരിങ്കല്‍ ഭിത്തിയുടെ കല്ലും മണ്ണും തോട്ടില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഇത് വര്‍ഷക്കാലങ്ങളില്‍ ഈ തോട്ടിലെ ഒഴുക്കിനെ സാരമായി ബാധിക്കും.

ഇത്തരത്തില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെ കുറിച്ച് വിശദമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അടിയന്തിരമായി ഈ തോട്ടില്‍ നിക്ഷേപിച്ചിരിക്കുന്ന കല്ലും മണ്ണും നീക്കം ചെയ്യണമെന്നും ഷാന്റി ജോസഫ് തട്ടകത്ത് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Next Story

RELATED STORIES

Share it