Latest News

ഗാനമേള അവതരിപ്പിക്കവേ കുഴഞ്ഞ് വീണ ഗായകന്‍ മരണപ്പെട്ടു

ഗാനമേള അവതരിപ്പിക്കവേ കുഴഞ്ഞ് വീണ ഗായകന്‍ മരണപ്പെട്ടു
X

പാപ്പിനിശേരി: ഗാനമേള അവതരിപ്പിക്കവേ കുഴഞ്ഞ് വീണ ഗായകന്‍ മരണപ്പെട്ടു. മാങ്കടവ് ചാലില്‍ പള്ളിക്ക് സമീപത്തെ കെ പി ഹൗസില്‍ കെ പി എം മൊയ്തു(53)ആണ് മരണപ്പെട്ടത്. പാപ്പിനിശേരിയിലെ കെപിഎം ഇലക്ട്രോണിക്‌സ് ഉടമയാണ്. പരേതനായ അബ്ദുവിന്റെയും ആയിഷയുടെയും മകനാണ്. ഇന്നലെ അഴീക്കോട് അക്ലിയത്ത് ഒരു വീട്ടില്‍ നടന്ന വിവാഹസത്കാര ചടങ്ങിനോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.ഭാര്യ: ജാസ്മിന്‍,മക്കള്‍: ജസീല്‍, അഹ്‌സാന, മുഹ്‌സിന്‍.

Next Story

RELATED STORIES

Share it