- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തില്‍ ബിജെപിയെ ജയിപ്പിച്ച ചരിത്രമാണ് യുഡിഎഫിനെന്ന് എ. വിജയരാഘവന്
പെരിന്തല്‍മണ്ണ: കേരളത്തില്‍ ബിജെപിയെ ജയിപ്പിച്ച ചരിത്രമാണ് യുഡിഎഫിന്റേതെന്ന് എല്‍ഡിഎഫ് കണ്‍വീനറും സി.പി.ഐ(എം) സംസ്ഥാന ആക്ടിംഗ് സെക്രട്ടറിയുമായ എ. വിജയരാഘവന്. പെരിന്തല്‍മണ്ണ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.പി.എം. മുസ്തഫയുടെ തിരത്തെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എക്കാലത്തും മതനിരപേക്ഷതയോടൊപ്പം നിന്ന ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. ഇടതുപക്ഷമാണ് മതനിരപേക്ഷതയുടെ ഉറപ്പ്. ഈ രാഷ്ട്രീയ നിലപാടിനെ തിരിച്ചറിഞ്ഞ് മാറ്റം ആഗ്രഹിക്കുന്നവരാണ് ഇടതുപക്ഷത്തോട് അടുക്കുന്നത്. കേരളത്തിലാകെ ഇടതുപക്ഷാനുകൂലമായ ഒരു പൊതുവികാരം ഇന്ന് ദൃശ്യമാണെന്നും വിജയരാഘവന് പറഞ്ഞു.
സംഘപരിവാറിനെതിരെ ബദല്‍ രാഷ്ട്രീയം വളര്‍ത്തുന്നത് ഇടതുപക്ഷമാണ്. മോദി സര്‍ക്കാര്‍ ജനജീവിതം ദു:സ്സഹമാക്കുമ്പോള് സാധാരണക്കാരന് പ്രതീക്ഷ നല്‍കിയത് ഇടതു സര്‍ക്കാരാണ്. ജനക്ഷേമകരമായ കര്‍മ്മ പരിപാടി നടപ്പാക്കിയാണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പം നിന്നതെന്നും അദ്ദേഹം പറഞ്ഞു. പെരിന്തല്‍മണ്ണ നിയമസഭാ മണ്ഡലത്തില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി വിജയിക്കുക എന്നത് ചരിത്രപരമായ അനിവാര്യതയും ആവശ്യവുമാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐ(എം ) സംസ്ഥാന കമ്മിറ്റി അംഗം പി.പി. വാസുദേവന്‍, സ്ഥാനാര്‍ത്ഥി കെ.പി.എം. മുസ്തഫ, ജില്ലാ കമ്മിറ്റി അംഗം സി.എച്ച്. ആഷിഖ്, ഏരിയാ സെക്രട്ടറി ഇ. രാജേഷ്, അജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
സിനിമ സീരിയല്‍ നടനായ അധ്യാപകന് അബ്ദുല്‍ നാസര്‍ പോക്സോ കേസില്‍...
22 Nov 2024 5:25 AM GMTമുകേഷ് അടക്കമുള്ള നടൻമാർക്കെതിരായ ഏഴ് പീഡനപരാതികൾ പിൻവലിക്കുമെന്ന്...
22 Nov 2024 5:17 AM GMTഷാഹി ജുമാ മസ്ജിദ് സർവേക്കു ശേഷമുള്ള ആദ്യ വെള്ളി; സംഘർഷ ഭീതിയിൽ സംഭാൽ;...
22 Nov 2024 4:25 AM GMTനഴ്സിങ് വിദ്യാര്‍ഥിയുടെ മരണം; മൂന്ന് സഹപാഠികള്‍ അറസ്റ്റില്‍
22 Nov 2024 3:26 AM GMTമുനമ്പം വഖ്ഫ് ഭൂമി പ്രശ്നം: ഉന്നതതല യോഗം ഇന്ന്
22 Nov 2024 2:45 AM GMTഗൗതം അദാനിക്കെതിരെ യുഎസ് കോടതി അഴിമതി കുറ്റം; സിബിഐ അന്വേഷണം വേണമെന്ന് ...
21 Nov 2024 5:24 PM GMT