Latest News

മുസ്‌ലിംകൾ ഹിന്ദുക്കളിൽ നിന്നു മതപരമായ അച്ചടക്കം പഠിക്കണം; വിദ്വേഷ പരാമർശവുമായി യോഗി ആദിത്യനാഥ്

മുസ്‌ലിംകൾ ഹിന്ദുക്കളിൽ നിന്നു മതപരമായ അച്ചടക്കം പഠിക്കണം; വിദ്വേഷ പരാമർശവുമായി യോഗി ആദിത്യനാഥ്
X

ന്യൂഡൽഹി: തെരുവുകളിൽ നമസ്‌കാരം നടത്തുന്നതിനെതിരെ മുസ്‌ലിംകൾക്കുള്ള തന്റെ ഭരണകൂടത്തിന്റെ മുന്നറിയിപ്പിനെ ന്യായീകരിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. റോഡുകൾ ഗതാഗതത്തിന് വേണ്ടിയുള്ളതാണെന്നും മുസ് ലിംകൾ ഹിന്ദുക്കളിൽ നിന്ന് മതപരമായ അച്ചടക്കം പഠിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

അതിനു കുംഭമേളയെ ഉദാഹാരണമായി ചൂണ്ടിക്കാട്ടിയ യോഗി, അവിടെ യാതൊരു വിധ അക്രമ സംഭവങ്ങളും ഉണ്ടായില്ലെന്നു ചൂണ്ടിക്കാട്ടി. ബുൾഡോസർ നീതി മാതൃക" ഒരു നേട്ടമല്ല, മറിച്ച് ഒരു ആവശ്യകതയാണെന്ന് ആദിത്യനാഥ് പറഞ്ഞു

വഖഫ് ബോർഡ് വിഷയത്തിൽ, വഖഫ് ബോർഡുകൾ സ്വാർഥ താൽപ്പര്യങ്ങളുടെയും "കൊള്ള ഖസോട്ട്" (സ്വത്ത് തട്ടിയെടുക്കൽ) യുടെയും താവളമായി മാറിയിരിക്കുന്നുവെന്നും മുസ്‌ലികളുടെ ക്ഷേമത്തിനായി കാര്യമായൊന്നും അവ ചെയ്തിട്ടില്ലെന്നും ആദിത്യനാഥ് കൂട്ടിചേർത്തു.

Next Story

RELATED STORIES

Share it