Latest News

ആര്‍എസ്എസ് ശാഖയില്‍ പരിശീലകന്‍ പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി

ആര്‍എസ്എസ് ശാഖയില്‍ പരിശീലകന്‍  പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി
X

പരപ്പനങ്ങാടി: ചെട്ടിപ്പടി കുപ്പി വളവില്‍ ആര്‍എസ്എസ് ശാഖയില്‍ വെച്ച് 13കാരനെ പരിശീലകന്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ആര്‍എസ്എസ് ശാഖാപരിശീലകനായ വാകയില്‍ ഷിനോജിനെതിരെയാണ് പരാതി.

കഴിഞ്ഞ ബുധനാഴ്ച പീഡനത്തിന് ഇരയായ കുട്ടി ശാഖയില്‍ പോയിരുന്നില്ല. അത് പരിശീലകന്‍ ചോദ്യം ചെയ്തു. മറുപടി തൃപ്തികരമല്ലാത്തതിനാല്‍ പരിശീലകന്‍ കുട്ടിയെ അടിച്ചു. തുടര്‍ന്നാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.

കുട്ടി കരഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ശാഖയില്‍ വരാത്തത് ചോദിച്ചതാണന്ന് പറഞ്ഞ് ഇയാള്‍ മാതാവിന്റെ അരികിലെത്തി. ശാഖയില്‍ അയക്കാമെന്ന് പറഞ്ഞതോടെ പരിശീലകന്‍ തിരിച്ച് പോയി. തുടര്‍ന്നാണ് ശാഖയില്‍ വെച്ച് ഷിനോജ് തന്നെ നിരന്തരം പീഡിപ്പിക്കുന്ന വിവരം മാതാവിനോടും ബന്ധുവായ സ്ത്രീയോടും കുട്ടി പറയുന്നത്. ആശാരിയായ ഷിനോജ് കടയില്‍ വെച്ചും ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ട്.

സംഭവം പുറത്തായതോടെ ബന്ധുക്കള്‍ പരപ്പനങ്ങാടി സിഐക്ക് അന്നു തന്നെ പരാതി നല്‍കി. എന്നാല്‍ വനിതാ പോലിസ് കുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തതൊഴിച്ചാല്‍ തുടര്‍നടപടിയുണ്ടായില്ല. പോലിസ് ആര്‍എസ്എസ് നേതാവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകന്‍ ഇന്ന് രാവിലെ ചൈല്‍ഡ് ലൈനിന് പരാതി നല്‍കി.

സമാനമായി ഇയാള്‍ മറ്റ് കുട്ടികളേയും പീഡിപ്പിച്ചെന്നാരോപിച്ച് രക്ഷിതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. പരാതിപ്പെട്ട് മൂന്ന് ദിവസമായിട്ടും പോലിസ് നടപടിയെടുത്തിട്ടില്ല.

കഴിഞ്ഞ ദിവസമാണ് ഈ പ്രദേശത്തു തന്നെയുള്ള മദ്രസ വിദ്യാര്‍ത്ഥിയെ ഹിന്ദുത്വന്‍ ആക്രമിച്ച സംഭവം ഉണ്ടായത്. പ്രതി മാനസികരോഗിയാണൊണ് പോലിസ് പറയുന്നത്.

Next Story

RELATED STORIES

Share it