Latest News

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗി അടക്കം 6 പേര്‍ ലിഫ്റ്റിൽ കുടുങ്ങി

തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗി അടക്കം 6 പേര്‍ ലിഫ്റ്റിൽ കുടുങ്ങി
X

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടും രോഗിയും ഒപ്പമുള്ളവരും ലിഫ്റ്റില്‍ കുരുങ്ങി. ലിഫ്റ്റ് ഓപ്പറേറ്ററും രോഗിയും ഒപ്പമുണ്ടായിരുന്നരും ഉള്‍പ്പെടെ ആറ് പേരാണ് ലിഫ്റ്റില്‍ കുരുങ്ങിയത്. ഒന്നര മണിക്കൂറിന് ശേഷമാണ് ലിഫ്റ്റില്‍ കുരുങ്ങിയവരെ പുറത്തിറങ്ങാന്‍ കഴിഞ്ഞത്.

ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തി ശ്രമിച്ചിട്ടും ലിഫ്റ്റ് തുറക്കാന്‍ കഴിഞ്ഞില്ല. ലിഫ്റ്റ് സ്ഥാപിച്ച കമ്പനിയിലെ ജീവനക്കാരെത്തിയാണ് അകപ്പെട്ടവരെ പുറത്തെടുത്തത്. രോഗിയെ കിടത്തിയിരുന്ന സ്ട്രച്ചര്‍ ലിഫ്റ്റിന്റെ വാതിലില്‍ തട്ടിയ ശേഷമാണ് വാതില്‍ തുറക്കാന്‍ കഴിയാതെയായത്. മെഡിക്കല്‍ കോളജില്‍ സ്ഥാപിച്ച പുതിയ ലിഫ്റ്റിലാണ് തകരാര്‍ സംഭവിച്ചത്. ഒരു മാസത്തിനിടെ ഇത് മൂന്നാമത്തെ പ്രാവശ്യമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ലിഫ്റ്റില്‍ രോഗികള്‍ കുരുങ്ങുന്നത്.

Next Story

RELATED STORIES

Share it