Latest News

സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവര്‍ രക്തസാക്ഷികളെ ഭയക്കുന്നു: കാംപസ് ഫ്രണ്ട്

രാജ്യത്തിന്റെ വിമോചന സമരത്തില്‍ യാതൊരു പങ്കും അവകാശപ്പെടാനില്ലാതെ ബ്രിട്ടീഷ് പാദസേവകരായിരുന്ന സംഘപരിവാരം ഇപ്പോള്‍ ചരിത്രം വക്രീകരിക്കാനാണ് ശ്രമിക്കുന്നത്.

സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തവര്‍ രക്തസാക്ഷികളെ ഭയക്കുന്നു: കാംപസ് ഫ്രണ്ട്
X

കോഴിക്കോട്: മലബാര്‍ സമര പോരാളികളെ രക്തസാക്ഷി നിഘണ്ടുവില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കത്തിലൂടെ സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്ത സംഘ പരിവാരം രക്തസാക്ഷികളുടെ ചരിത്രത്തെ ഭയക്കുകയാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ എം ശൈഖ് റസല്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഹിസ്‌റ്റോറിക്കല്‍ റിസേര്‍ച്ച് (ICHR) പ്രസിദ്ധീകരിച്ച 1857 മുതല്‍ 1947 വരെയുള്ള ഇന്ത്യല്‍ സ്വാതന്ത്ര്യസമര രക്തസാക്ഷികളുടെ പട്ടികയില്‍നിന്നും മലബാര്‍ സമര നായകരുടെ പേരുകള്‍ നീക്കം ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമം ആര്‍എസ്എസിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ്. മലബാര്‍ സമരത്തിലെ പടനായകന്‍മാരായ ആലി മുസ്‌ലിയാരുടെയും വാരിയംകുന്നത്ത് കുഞ്ഞഹമ്മദാജിയുടെയും പേരുകള്‍ ഉള്‍പ്പടെ 387 രക്തസാക്ഷികള ICHR തയ്യാറാക്കിയ പട്ടികയില്‍ നിന്നും നീക്കം ചെയ്തതിലൂടെ ഈ അജണ്ട നടപ്പിലാക്കാനാണ് സംഘപരിവാരം ഉദ്ദേശിക്കുന്നത്.


1921 ലെ മഹത്തായ മലബാര്‍ സമരത്തെ ഹിന്ദു വിരുദ്ധ കലാപമാണെന്ന് മുദ്ര ചാര്‍ത്താന്‍ സംഘപരിവാര്‍ കാലങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ വിമോചന സമരത്തില്‍ യാതൊരു പങ്കും അവകാശപ്പെടാനില്ലാതെ ബ്രിട്ടീഷ് പാദസേവകരായിരുന്ന സംഘപരിവാരം ഇപ്പോള്‍ ചരിത്രം വക്രീകരിക്കാനാണ് ശ്രമിക്കുന്നത്. കടലാസുകഷ്ണങ്ങളില്‍ നിന്ന് രക്തസാക്ഷികളുടെ പേരെടുത്തു കളഞ്ഞത് കൊണ്ട്, അവരെ വിസ്മൃതിയിലേക്ക് തള്ളിവിടാമെന്നത് സംഘപരിവാരത്തിന്റെ വ്യാമോഹം മാത്രമാണ്. മാപ്പിള സമരത്തില്‍ രക്തസാക്ഷിത്വം വഹിച്ച രക്തസാക്ഷികളെ മറവിക്കു വിട്ടുകൊടുക്കുമ്പോള്‍ കാംപസ് ഫ്രണ്ട് ഓര്‍മ്മകള്‍ കൊണ്ട് പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




Next Story

RELATED STORIES

Share it