- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'മക്കയില്‍' ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് കാര്യം മനസിലാവില്ല; സ്പീക്കര്‍ക്ക് മറുപടി നല്കി കെ ടി ജലീല്‍

കൊച്ചി: സ്വകാര്യ സര്‍വകലാശാലാ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് നിയമസഭയില്‍ ദീര്‍ഘമായി സംസാരിച്ചതില്‍ വിശദീകരണവുമായി കെ ടി ജലീല്‍ എംഎല്‍എ. തന്റെ എഫ്ബി പോസ്റ്റിലൂടെയാണ് മറുപടി. തന്റെ പ്രസംഗം ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂ എന്നാണ് ജലീല്‍ എഫ്ബിയില്‍ കുറിച്ചിരിക്കുന്നത്. കൂടെ താന്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചു.
കഴിഞ്ഞ ദിവസമാണ് സ്വകാര്യ സര്‍വകലാശാലാ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് നിയമസഭയില്‍ സംസാരിച്ച ജലിലീന്റെ മൈക്ക് സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഓഫ് ചെയ്തത്. അനുവദിച്ചതിലും കൂടുതല്‍ സമയം എടുത്തതിനെ തുടര്‍ന്നായിരുന്നു മൈക്ക്് ഓഫ് ചെയ്തത്.
പ്രതിപക്ഷാംഗങ്ങളെല്ലാം പത്തുമിനിറ്റിനുള്ളില്‍ പ്രസംഗം നിര്‍ത്തിയപ്പോള്‍ ജലീല്‍ 17 മിനിറ്റ് സംസാരിക്കുകയായിരുന്നു. പലതവണ സ്പീക്കര്‍ പറഞ്ഞിട്ടും പ്രസംഗം നിര്‍ത്തിയില്ല. ഇതേ തുടര്‍ന്ന് സ്പീക്കര്‍ മൈക്ക് ഓഫാക്കി. പ്രകോപിതനായ ജലീല്‍ സ്പീക്കറെ അനുസരിക്കാതെ പ്രസംഗം തുടരുകയും മൈക്ക് ഓഫാക്കിയത് ശരിയായില്ലെന്ന് സ്പീക്കറോടു പറയുകയുമായിരുന്നു.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
സ്വകാര്യ സര്‍വകലാശാലാ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് കഴിഞ്ഞ ദിവസം നിയമസഭയില്‍ ചെയ്ത പ്രസംഗമാണ് താഴെ. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞു വന്നപ്പോള്‍ സമയം അല്പം നീണ്ടു പോയി. അതൊരു ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂ. ലീഗ് കോട്ടയായ മലപ്പുറത്തു നിന്നാണല്ലോ തുടര്‍ച്ചയായി നാലാം തവണയും നിയമസഭയിലെത്തിയത്. സ്വാഭാവികമായും അല്പം 'ഉശിര്'' കൂടും. അത് പക്ഷെ, 'മക്കയില്‍' ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല.
RELATED STORIES
ആശമാരെ വീണ്ടും ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍; പ്രതീക്ഷയിലെന്ന്...
2 April 2025 6:21 AM GMTപോപുലർ ഫ്രണ്ടിനെ നിരോധിച്ച കേസ്; 10 പേർക്ക് ജാമ്യം
2 April 2025 6:09 AM GMTവെട്ടിമാറ്റിയിട്ടും കലിയടങ്ങാതെ! ; എമ്പുരാന് സിനിമക്കെതിരേ വീണ്ടും...
2 April 2025 5:55 AM GMTവാളയാര്‍ കേസില്‍ മാതാപിതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
2 April 2025 5:42 AM GMTകഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ഇ വി ശ്രീധരന് അന്തരിച്ചു
2 April 2025 5:22 AM GMTവഖ്ഫ് ഭേദഗതി ബില്ല് ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും
2 April 2025 3:14 AM GMT