Latest News

ഗ്രേറ്റർ നോയിഡയിൽ വീടിന്‍റെ മതില്‍ തകർന്നുവീണ് മൂന്ന് കുട്ടികൾ മരിച്ചു

ഗ്രേറ്റർ നോയിഡയിൽ വീടിന്‍റെ മതില്‍ തകർന്നുവീണ് മൂന്ന് കുട്ടികൾ മരിച്ചു
X

ഗ്രേറ്റര്‍ നോയിഡ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ വീടിന്‍റെ മതില്‍ തകർന്നുവീണ് മൂന്ന് കുട്ടികൾ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. നിർമാണത്തിലിരുന്ന വീടിന്‍റെ മതില്‍ തകർന്നാണ് അപകടമുണ്ടായത്.ഖോഡ്‌ന കലാൻ ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആഹാദ് (4), ആദില്‍ (8), അല്‍ഫിസ (2) എന്നിവരാണ് മരിച്ചത്. ഐഷ (16), ഹുസൈന്‍ (5), സോഹ്‌ന (12), വാസില്‍ (11), സമീര്‍ (15) എന്നിവര്‍ ഇപ്പോള്‍ ചികിത്സയിലാണ്. കുട്ടികള്‍ കളിക്കുന്നതിനിടെ മതില്‍ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് ഗ്രേറ്റര്‍ നോയിഡ ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ സുനിതി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. ''ചികിത്സയിലുള്ളവര്‍ അപകടനില തരണം ചെയ്തു. വീട് നാട്ടുകാരനായ സഗീറിന്റേതായിരുന്നു. മരിച്ച എല്ലാ കുട്ടികളും ഒരേ കുടുംബത്തില്‍ പെട്ടവരായിരുന്നു,' ഡിസിപി വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അതുല്‍ കുമാര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it