- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജിസാനില്‍ വീടിനു തീപ്പിടിച്ച് മൂന്നു കുട്ടികള്‍ മരിച്ചു: മരിച്ചവര്‍ വീടിനകത്ത് കെട്ടിയിടപ്പെട്ടവര്‍
മരിച്ച മൂന്നു കുട്ടികളെയും മുറിക്കകത്ത് ചങ്ങലകളില്‍ ബന്ധിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. മാനസിക വൈകല്യമുള്ള കുട്ടികള്‍ വീട്ടില്‍ നിന്ന് പുറത്തുപോയേക്കുമെന്ന് ഭയന്നാണ് ചങ്ങലകളില്‍ ബന്ധിച്ചതെന്ന് പിതാവ് പറഞ്ഞു.
BY NAKN1 Jan 2021 3:27 PM GMT
X
NAKN1 Jan 2021 3:27 PM GMT
റിയാദ്: സൗദി അറേബ്യയിലെ ജിസാന്‍ പ്രവിശ്യയില്‍പെട്ട അബൂഅരീശില്‍ വീടിന് തീപ്പിടിച്ച് മൂന്നു കുട്ടികള്‍ മരിക്കുകയും നാലു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്നു മുതല്‍ എട്ടു വരെ വയസ് പ്രായമുള്ള രണ്ടു ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. അബൂഅരീശിലെ കിംഗ് ഫൈസല്‍ റോഡിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലെ താമസസ്ഥലത്താണ് ദുരന്തം.
മാതാവിനും മറ്റു മൂന്നു കുട്ടികള്‍ക്കുമാണ് പരിക്ക്. ഇക്കൂട്ടത്തില്‍ രണ്ടു പേരെ അബൂഅരീശ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച മൂന്നു കുട്ടികളെയും മുറിക്കകത്ത് ചങ്ങലകളില്‍ ബന്ധിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. മാനസിക വൈകല്യമുള്ള കുട്ടികള്‍ വീട്ടില്‍ നിന്ന് പുറത്തുപോയേക്കുമെന്ന് ഭയന്നാണ് ചങ്ങലകളില്‍ ബന്ധിച്ചതെന്ന് പിതാവ് പറഞ്ഞു. അഗ്‌നിബാധയുടെ കാരണം വ്യക്തമല്ല. സംഭവത്തില്‍ സുരക്ഷാ വകുപ്പുകള്‍ അന്വേഷണം തുടരുകയാണ്.
Next Story
RELATED STORIES
കമ്മ്യൂണിസ്റ്റ് മാര്‍ക്സിസത്തില്‍ നിന്ന് ഹിന്ദുത്വ...
23 Dec 2024 5:22 PM GMTആലപ്പുഴയില്‍ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി...
23 Dec 2024 5:19 PM GMTഗസയില്‍ മൂന്നു ഇസ്രായേലി സൈനികരെ കുത്തിക്കൊന്നു; അവര്‍ തടങ്കലില്‍ വച്ച ...
23 Dec 2024 4:35 PM GMTവടകരയില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ട് മൃതദേഹങ്ങള്‍
23 Dec 2024 4:30 PM GMTവിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ ശ്യാം ബെനഗല്‍ അന്തരിച്ചു
23 Dec 2024 3:03 PM GMTഭര്‍തൃവീട്ടില്‍ സ്വന്തം കുടുംബത്തെ താമസിപ്പിക്കണമെന്ന ഭാര്യയുടെ വാശി...
23 Dec 2024 2:19 PM GMT