Latest News

ടിപിആര്‍ 8 ശതമാനത്തില്‍ താഴെ മൂന്ന് ഗ്രാമപഞ്ചായത്തുകള്‍; വയനാട്ടില്‍ ലോക്ക് ഡൗണ്‍ ഇളവുകളുടെ പൂര്‍ണവിവരങ്ങള്‍ പറത്തുവിട്ടു

ടിപിആര്‍ 8 ശതമാനത്തില്‍ താഴെ മൂന്ന് ഗ്രാമപഞ്ചായത്തുകള്‍; വയനാട്ടില്‍ ലോക്ക് ഡൗണ്‍ ഇളവുകളുടെ പൂര്‍ണവിവരങ്ങള്‍ പറത്തുവിട്ടു
X

കല്‍പ്പറ്റ: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചുള്ള സര്‍ക്കാര്‍ ഉത്തരവു പ്രകാരം നിലവിലുള്ള രോഗസ്ഥിരീകരണ നിരക്കിന്റെ (ടി.പി.ആര്‍) അടിസ്ഥാനത്തില്‍ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിച്ച് ഇളവുകള്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവായി. ടി.പി.ആര്‍ 8 ശതമാനത്തില്‍ താഴെയുള്ള മൂന്ന് ഗ്രാമപഞ്ചായത്തുകളെ എ- വിഭാഗത്തിലും 8 നും 20 നും ഇടയിലുള്ള 21 തദ്ദേശ സ്ഥാപനങ്ങളെ ബി- വിഭാഗത്തിലും 20 നും 30 നും ഇടയിലുള്ള രണ്ട് പഞ്ചായത്തുകളെ സി- വിഭാഗത്തിലും ഉള്‍പ്പെടുത്തി. 30 നു മുകളില്‍ ടി.പി.ആറുള്ള ഡി- വിഭാഗം ജില്ലയില്‍ നിലവിലില്ല.

എ- വിഭാഗം തദ്ദേശ സ്ഥാപനങ്ങള്‍

പുല്‍പ്പള്ളി (4.24), പൂതാടി (7.47), മീനങ്ങാടി (7.82)

ബി- വിഭാഗം തദ്ദേശ സ്ഥാപനങ്ങള്‍

തവിഞ്ഞാല്‍ (13.68), തൊണ്ടര്‍നാട് (18.83), തിരുനെല്ലി (11.96), മാനന്തവാടി മുനിസിപാലിറ്റി (8.64), എടവക (19.08), വെളളമുണ്ട (13.97), പടിഞ്ഞാറത്തറ (15.73), കോട്ടത്തറ (13.82), പനമരം (9.72), മുള്ളന്‍കൊല്ലി (10.29), കണിയാംമ്പറ്റ (9.38), മുട്ടില്‍ (9.21), കല്‍പറ്റ മുനിസിപാലിറ്റി (9.49), പൊഴുതന (10.59), വൈത്തിരി (11.25), മേപ്പാടി (15.13), അമ്പലവയല്‍ (10.35), നെന്‍മേനി (16.02), നൂല്‍പുഴ (15.85), സുല്‍ത്താന്‍ ബത്തേരി മുനിസിപാലിറ്റി (13.66), തരിയോട് (9.47)

സി- വിഭാഗം തദ്ദേശ സ്ഥാപനങ്ങള്‍

വെങ്ങപ്പള്ളി (22.38), മൂപ്പൈനാട് (26.43)

എ- വിഭാഗത്തില്‍പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ അവശ്യവസ്തു സ്ഥാപനങ്ങളും മറ്റെല്ലാ സ്ഥാപനങ്ങളും കടകളും റിപ്പയര്‍ കടകളും 50 ശതമാനം ശേഷിയില്‍ എല്ലാ ദിവസവും (ശനി, ഞായര്‍ ഒഴികെ) രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാം. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ (പാര്‍സല്‍, ഹോംഡെലിവറി മാത്രം- രാത്രി 9.30 വരെ), ടാക്സികള്‍, ഓട്ടോറിക്ഷകള്‍ ഓടാം. ബിവറേജസ് ഔട്ട്ലെറ്റ്, ബാര്‍ എന്നിവിടങ്ങളില്‍ ടൈക്ക് എവേ മാത്രം. പ്രഭാത സവാരിയും കൂട്ടംകൂടാതെയുള്ള ഔട്ട്ഡോര്‍ കായിക പരിശീലനവും സൈക്ലിങും അനുവദിക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ 25 ശതമാനം ഹാജര്‍.

ബി- വിഭാഗത്തില്‍പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ അവശ്യവസ്തു സ്ഥാപനങ്ങളും എല്ലാതരം റിപ്പയര്‍ കടകളും 50 ശതമാനം ശേഷിയില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാം. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ (പാര്‍സല്‍, ഹോംഡെലിവറി മാത്രം- രാത്രി 7 വരെ). മറ്റെല്ലാ സ്ഥാപനങ്ങളും കടകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാം. ടാക്സികള്‍, ഓട്ടോറിക്ഷകള്‍ അനുവദിക്കില്ല. ബിവറേജസ് ഔട്ട്ലെറ്റ്, ബാര്‍ എന്നിവിടങ്ങളില്‍ ടൈക്ക് എവേ മാത്രം. പ്രഭാത സവാരിയും കൂട്ടംകൂടാതെയുള്ള ഔട്ട്ഡോര്‍ കായിക പരിശീലനവും സൈക്ലിങും അനുവദിക്കും. സര്‍ക്കാര്‍ ഓഫീസുകളില്‍ 25 ശതമാനം ഹാജര്‍.

സി- വിഭാഗത്തില്‍പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ അവശ്യവസ്തു സ്ഥാപനങ്ങള്‍ 50 ശതമാനം ശേഷിയില്‍ രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാം. ഹോട്ടല്‍, റെസ്റ്റോറന്റുകള്‍ (പാര്‍സല്‍, ഹോംഡെലിവറി മാത്രം- രാത്രി 7 വരെ). മറ്റെല്ലാ സ്ഥാപനങ്ങളും കടകളും റിപ്പയര്‍ കടകളും വെള്ളിയാഴ്ച മാത്രം പ്രവര്‍ത്തിക്കാം. ടാക്സികള്‍, ഓട്ടോറിക്ഷകള്‍ അനുവദിക്കില്ല. ബിവറേജസ് ഔട്ട്ലെറ്റ്, ബാര്‍ എന്നിവ പ്രവര്‍ത്തിക്കരുത്. പ്രഭാത സവാരിയും കായിക പരിശീലനവും സൈക്ലിങും അനുവദിക്കില്ല.

ഉത്തരവിന് ജൂണ്‍ 23 ന് വൈകീട്ട് 5 വരെയാണ് പ്രാബല്യം. ടി.പി.ആര്‍ എല്ലാ ബുധനാഴ്ചകളിലും പരിശോധിക്കുകയും അതിനനുസരിച്ച് തീരുമാനം എടുക്കുകയും ചെയ്യുന്നതാണ്. ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണസ്ഥാപന സെക്രട്ടറി, ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍, സെക്ടറല്‍ മജിസ്ട്രേറ്റ്, മുതലായവര്‍ തങ്ങളുടെ അധികാര പരിധിയിലെ കണ്ടെയന്‍മെന്റ് നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ നടപടികള്‍ സ്വീകരിക്കണം. ടെസ്റ്റ് പോസിറ്റിവിറ്റി സംബന്ധിച്ച് വിവരം ഐ.ഡി.എസ്.പി ജില്ലാ ദുരന്ത ദുരന്ത നിവാരണ അതോറിറ്റിക്ക് കൃത്യമായ ഇടവേളകളില്‍ കൈമാറണം.ജില്ലയുടെ വിവിധ ജില്ലാ അതിര്‍ത്തികളില്‍ (സംസ്ഥാന അതിര്‍ത്തി ഒഴികെ) വിന്യസിക്കപ്പെട്ടിരിക്കുന്ന ജീവനക്കാരെ അടിയന്തിരമായി വിടുതല്‍ ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

Next Story

RELATED STORIES

Share it