Latest News

പല്‍ഘാര്‍ ആള്‍ക്കൂട്ടക്കൊല: മൂന്ന് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

പല്‍ഘാര്‍ ആള്‍ക്കൂട്ടക്കൊല: മൂന്ന് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
X

പല്‍ഘാര്‍: ഒരു അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍, രണ്ട് ഹെഡ്‌കോണ്‍സ്റ്റബിള്‍മാര്‍ തുടങ്ങി പല്‍ഘാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ മൂന്ന് പോലിസുകാരെ സസ്‌പെന്റ് ചെയ്തു. മൂവരും കാസ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ്. പല്‍ഘാറിലെ പബ്ലിക് റിലേഷന്‍ ഓഫിസറടക്കം 35 പോലിസുകാരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.

ഏപ്രില്‍ 19ന് നടന്ന ആള്‍ക്കൂട്ടക്കൊലയുടെ പേരില്‍ കാസ സ്‌റ്റേഷനിലെ രണ്ട് പോലിസുകാരെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു.

മഹാരാഷ്ട്രയിലെ കാന്തിവല്ലിയില്‍ നിന്ന ഗുജറാത്തിലേക്ക് പോവുകയായിരുന്ന രണ്ട് സന്യാസിമാരടക്കം മൂന്നുപേരെയാണ് പാല്‍ഘഡില്‍ വച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. മൂന്നാമന്‍ ഇവര്‍ സഞ്ചരിച്ചിരുന്നു വാഹനത്തിന്റെ ഡ്രൈവറാണ്. മോഷ്ടാക്കളാണെന്ന് ആരോപിച്ചാണ് മൂവര്‍ക്കുമെതിരേ ആക്രമണം അഴിച്ചുവിട്ടത്.

സംഭവത്തെ തുടര്‍ന്ന് തയ്യാറാക്കിയ എഫ്‌ഐആറില്‍ 110 പേരെയാണ് പ്രതിചേര്‍ത്തിട്ടുള്ളത്. അതില്‍ 11 കുട്ടികളും ഉള്‍പ്പെടുന്നു.

സന്യാസിമാര്‍ ഉള്‍പ്പെട്ട സംഘത്തെ തല്ലിക്കൊന്നത് മുസ്‌ലിംകളാണെന്ന് സംഘപരിവാര സംഘടനകള്‍ ആരോപിച്ചിരുന്നു. ഒടുവില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍ പോലും മുസ്‌ലിമല്ലെന്ന് മഹാരാഷ്ട്ര മന്ത്രിക്ക് വെളിപ്പെടുത്തേണ്ടിവന്നു ആരോപണങ്ങളുടെ ശക്തി കുറയാന്‍.

Next Story

RELATED STORIES

Share it