Latest News

തൃശൂര്‍ ജില്ലാ നീന്തല്‍ മത്സരം മാളയില്‍; അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി വ്യാഴാഴ്ച മൂന്ന് മണിവരെ

തൃശൂര്‍ ജില്ലാ നീന്തല്‍ മത്സരം മാളയില്‍; അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി വ്യാഴാഴ്ച മൂന്ന് മണിവരെ
X

മാള: ഈ വര്‍ഷത്തെ തൃശ്ശൂര്‍ ജില്ലാ ജൂനിയര്‍, സബ് ജൂനിയര്‍ വിഭാഗങ്ങളിലെ കുട്ടികളുടെ നീന്തല്‍ മത്സരങ്ങള്‍ ഈ വരുന്ന 22 ന് ഞായറാഴ്ച രാവിലെ എട്ട് മണി മുതല്‍ മാള ഡോ. രാജു ഡേവീസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഇന്‍ഡോര്‍ സ്വിമ്മിംഗ് പൂളില്‍ വെച്ച് നടക്കും.

സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അര്‍ഹതയുള്ള കുട്ടികളെ ഈ മത്സരത്തില്‍ നിന്ന് തിരഞ്ഞെടുക്കും.

2005 ജനുവരി ഒന്നിന് ശേഷം ജനിച്ച കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കുവാന്‍ അര്‍ഹതയുണ്ട്.

മത്സരിക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ നാളെ (19/05/22) മൂന്ന് മണിക്ക് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം.

9846231244 (ജയപ്രകാശ്), 9497066009 (ടിറ്റു വിജയകുമാര്‍), 7025675395 (നിഷാന്ത് കുന്നമ്പത്ത്), 9847057317 (വി എസ് രാജീവ്).

Next Story

RELATED STORIES

Share it