Latest News

കുറുക്കന്‍ മൂലയിലെ കടുവാ ഭീഷണി; നാട്ടുകാര്‍ക്കു നേരെ കത്തിയെടുത്ത വനംഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവും

കുറുക്കന്‍ മൂലയിലെ കടുവാ ഭീഷണി; നാട്ടുകാര്‍ക്കു നേരെ കത്തിയെടുത്ത വനംഉദ്യോഗസ്ഥനെതിരെ നടപടിയുണ്ടാവും
X

കല്‍പ്പറ്റ: മാനന്തവാടി പയ്യമ്പള്ളി പുതിയിടത്ത് ജനപ്രതിനിധിയടക്കമുള്ള നാട്ടുകാരും വനപാലകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍ നാട്ടുകാരെ കത്തിയെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ച വനപാലകനെതിരേ നടപടിയുണ്ടാവും. ഉദ്യോഗസ്ഥന്‍ അരയില്‍ നിന്നും കത്തിയൂരാന്‍ ശ്രമിച്ചു കൊണ്ട് പ്രതിഷേധക്കാര്‍ക്ക് നേരെ നീങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ അധികൃതര്‍ പ്രതിരോധത്തിലായി.

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മാനന്തവാടി മുനിസിപ്പല്‍ കൗണ്‍സിലറെ മര്‍ദ്ദിച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്. സംഘര്‍ഷത്തിനിടെ വനംവകുപ്പ് ജീവനക്കാരന്‍ നാട്ടുകാര്‍ക്കു നേരെ കത്തിയെടുക്കാന്‍ ശ്രമിക്കുമ്പോള്‍ സഹപ്രവര്‍ത്തകന്‍ തടയുന്ന ദൃശ്യമാണ് പുറത്തുവന്നത്. 20 ദിവസത്തോളമായി കടുവാഭീഷണി നിലനില്‍ക്കുന്ന പ്രദേശത്ത് വനപാലകര്‍ക്കെതിരെ ജനരോഷം പുകയുകയാണ്.

കടുവ ഭീഷണി നിലനില്‍ക്കുന്ന പ്രദേശത്ത് പ്രദേശത്തെ വാര്‍ഡ് കൗണ്‍സിലറും മാനന്തവാടി നഗരസഭാ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റി അംഗവുമായ വിപിന്‍ വേണുഗോപാലിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചെന്നും ആരോപണമുണ്ട്. വനപാലകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്‌ഐ മാനന്തവാടി ബ്ലോക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

കടുവഭീഷണിയുള്ള പ്രദേശത്ത് നിരന്തരം ജനങ്ങള്‍ക്കിയില്‍ മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ച വിപിന്‍ വേണുഗോപാലിനെ യാതൊരു പ്രകോപനവും കൂടാതെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുകയാണുണ്ടായതെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.

അതേസമയം, ജീവന്‍ പണയം വെച്ചും രാവും പകലും നോക്കാതെ കൃത്യനിര്‍വ്വഹണം നടത്തുന്ന വനപാലകരെ സ്വസ്ഥമായി ജോലി നോക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ രംഗത്ത് വന്നു. ഇതുവരെ പൊതുജനം പൂര്‍ണമായി സഹകരിച്ചതായും എന്നാല്‍ നാട്ടുകാരില്‍ ചിലര്‍ മനപ്പൂര്‍വ്വം പ്രശ്‌നമുണ്ടാക്കാന്‍ ശ്രമിക്കുന്നതായും സംഘടന കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it