Latest News

പ്രശ്നങ്ങൾ പരിഹരിക്കുക, അല്ലെങ്കിൽ ഇടപെടേണ്ടി വരും; തമിഴ്നാട് ഗവർണറും സർക്കാരും തമ്മിലുള്ള പോരിൽ മുന്നറിയിപ്പുമായി കോടതി

പ്രശ്നങ്ങൾ പരിഹരിക്കുക, അല്ലെങ്കിൽ ഇടപെടേണ്ടി വരും; തമിഴ്നാട് ഗവർണറും സർക്കാരും തമ്മിലുള്ള പോരിൽ മുന്നറിയിപ്പുമായി കോടതി
X

ചെന്നൈ: സർക്കാരും ഗവർണറും തമ്മിലുള്ള പോരിൽ താക്കീതുമായി സുപ്രിം കോടതി. പ്രശ്നങ്ങൾ പരിഹരിക്കുമോ? അതോ ഞങ്ങൾ ഇടപെടേണ്ടി വരുമോ എന്നായിരുന്നു കോടതിയുടെ ചോദ്യം.സർക്കാർ നിയന്ത്രണത്തിലുള്ള സർവകലാശാലകളിലെ വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് ഗവർണർ ആർ എൻ രവിയും ഭരണകക്ഷിയായ ഡിഎംകെയും തമ്മിലുള്ള തർക്കം പരിഹരിക്കാനാണ് സുപ്രിം കോടതിയുടെ മുന്നറിയിപ്പ്.

വൈസ് ചാൻസലർമാരെ നിയമിക്കുന്നതിനുള്ള തൻ്റെ അധികാരം പരിമിതപ്പെടുത്താൻ രൂപകൽപ്പന ചെയ്ത ബില്ലുകൾ ഗവർണർ ക്ലിയർ ചെയ്യാൻ വിസമ്മതിച്ചതിനെച്ചൊല്ലി വർഷങ്ങളായി തർക്കമുന്നയിക്കുന്ന ഇരുവിഭാഗങ്ങൾക്കും ജസ്റ്റിസ് എസ് ബി പർദിവാലയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് മുന്നറിയിപ്പ് നൽകിയത്.

മദ്രാസ് സർവ്വകലാശാല, ഭാരതിയാർ സർവ്വകലാശാല, തമിഴ്‌നാട് ടീച്ചേഴ്‌സ് ട്രെയിനിംഗ് യൂണിവേഴ്‌സിറ്റി എന്നിവയുടെ വൈസ് ചാൻസലർമാരെ നിയമിക്കാൻ ആർ എൻ രവി ഒരു കമ്മിറ്റി രൂപീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാനം കഴിഞ്ഞ വർഷം കോടതിയെ സമീപിച്ചത്.

സംസ്ഥാനം ഈ നടപടിയെ നിയമവിരുദ്ധമെന്ന് വിളിക്കുകയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള നിയമപരമായ സ്ഥാപനമായ യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മീഷനിലെ അംഗങ്ങളെ ഒഴിവാക്കി കമ്മിറ്റി പുനഃസംഘടിപ്പിക്കുകയും ചെയ്തു.ആർ എൻ രവി പിന്നീട് താൻ രൂപീകരിച്ച സെർച്ച് കമ്മിറ്റികൾ പിൻവലിച്ചിരുന്നു.

ഏതെങ്കിലും സംസ്ഥാനത്തിൻ്റെ ഗവർണർ വെറും സാങ്കേതിക മേൽനോട്ടക്കാരനല്ലെന്നായിരുന്നു ആർ എൻ രവിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ രവിയുടെ വാദം.

Next Story

RELATED STORIES

Share it