Latest News

മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് സജി ചെറിയാനും പിഎ മുഹമ്മദ് റിയാസും

സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം; പിഎ മുഹമ്മദ് റിയാസ് -പൊതുമരാമത്ത്, ടൂറിസം

മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് സജി ചെറിയാനും പിഎ മുഹമ്മദ് റിയാസും
X

സജി ചെറിയാന്‍- ഫിഷറീസ്, സാംസ്‌കാരികം

32093 വോട്ടുകള്‍ക്കാണ് ചെങ്ങന്നൂരില്‍ നിന്ന് സജി ചെറിയാന്റെ(56) വിജയം. എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുടക്കം. 2018ല്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചു. എല്‍എല്‍ബി ബിരുദധാരി. സിപിഎം സംസ്ഥാന കമ്മിറ്റിയംഗമാണ്. സിപിഎം ആഴപ്പുഴ ജില്ല സെക്രട്ടറിയായിരുന്നു.

പിഎ മുഹമ്മദ് റിയാസ്-പൊതുമരാമത്തും ടൂറിസവും

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് 28747 വോട്ടുകള്‍ക്കാണ് ബേപ്പൂരില്‍ നിന്ന് വിജയിച്ചത്. 44കാരനായ റിയാസ് സിപിഎം സംസ്ഥാന കമ്മിറ്റിയംഗമാണ്. 2014ല്‍ കോഴിക്കോട്് നിന്ന് പാര്‍ലമെന്റിലേക്ക് മല്‍സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. റിട്ട. ഐപിഎസ് ഉദ്യോഗസ്ഥന്‍ പിഎം അബ്ദുല്‍ ഖാദറിന്റയും കെ എം ആയിശാബിയുടേയും മകനാണ്. മുഖ്യമന്ത്രി പിണറായി വിജയന്റ മകന്‍ വീണയാണ് ഭാര്യ.

Next Story

RELATED STORIES

Share it