Latest News

കെഎസ്ആര്‍ടിസിയില്‍ തൊഴിലാളി സംഘടനകള്‍ വീണ്ടും സമരം ശക്തമാക്കുന്നു; ഇന്ന് ചീഫ് ഓഫിസ് ഉപരോധിക്കും

കെഎസ്ആര്‍ടിസിയില്‍ തൊഴിലാളി സംഘടനകള്‍ വീണ്ടും സമരം ശക്തമാക്കുന്നു; ഇന്ന് ചീഫ് ഓഫിസ് ഉപരോധിക്കും
X

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ തൊഴിലാളി സംഘടനകള്‍ വീണ്ടും സമരം ശക്തമാക്കുന്നു. സിഐടിയുവിന്റെ നേതൃത്വത്തില്‍ ഇന്ന് ചീഫ് ഓഫിസ് വളഞ്ഞ് പ്രതിഷേധിക്കും. രാവിലെ മുതല്‍ വൈകീട്ട് വരെ നടക്കുന്ന ഉപരോധ സമരത്തില്‍ ജീവനക്കാരെ ആരെയും ഓഫിസിനകത്ത് കാണാന്‍ അനുവദിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. സമരം സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്യും.

ശമ്പള പ്രതിസന്ധി അടക്കം കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരം ആവശ്യപ്പെട്ട് നടത്തുന്ന ധര്‍ണ 15ാം ദിവസത്തിലേക്ക് കടന്നതോടെയാണ് സമരം ശക്തമാക്കാനുള്ള തീരുമാനം. എന്നാല്‍, സര്‍വീസുകളെ സമരം ബാധിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.

സിഐടിയു ഒഴികെയുള്ള സംഘടനകള്‍ ഈ ആഴ്ച യോഗം ചേര്‍ന്ന് പണിമുടക്ക് തിയ്യതി പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ 27ന് യൂനിയന്‍ നേതാക്കളെ വിശദമായ ചര്‍ച്ചയ്ക്ക് ഗതാഗത മന്ത്രി ക്ഷണിച്ചിട്ടുണ്ട്. ഐഎന്‍ടിയുസിയും ചീഫ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തുന്നുണ്ട്. ബിഎംഎസ് കഴിഞ്ഞ 14 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുകയാണ്. കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്ക് തസ്തികയ്ക്ക് പുറമേയുള്ളവര്‍ക്ക് മെയ് മാസത്തിലെ ശമ്പളം ഇതുവരെ നല്‍കാന്‍ കഴിഞ്ഞിട്ടില്ല.

Next Story

RELATED STORIES

Share it