- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: ബ്രിട്ടനിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ്
ലണ്ടന്‍: ബ്രിട്ടനിലെത്തുന്ന ഇന്ത്യന്‍ യാത്രികര്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. ഇനിമുതല്‍ രണ്ട് ഡോസ് വാക്സിന് എടുത്തവര്‍ പത്ത് ദിവസത്തെ നിര്‍ബന്ധ ഹോട്ടല്‍ ക്വാറന്റീലില്‍ പോകേണ്ടതില്ല. ഇന്നുമുതലാണ് ഇളവുകള്‍ പ്രാബല്യത്തില്‍ വരിക.
യാത്രികര്‍ക്ക് ഹോം ക്വാറന്റീനിലോ അവര്‍ നിര്‍ദേശിക്കുന്ന സ്ഥലങ്ങളിലോ ക്വാറന്റീനില്‍ പോകാവുന്നതാണ്.
ഒരാള്‍ക്ക് ഏകദേശം 1750 പൗണ്ട് ചെലവുവരുന്ന സര്‍ക്കാര്‍ അനുമതിയോടെ പ്രവര്‍ത്തിക്കുന്ന ക്വാറന്റീന് സംവിധാനം ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് ഒഴിവാക്കിയിട്ടുണ്ടെങ്കിലും വീടുകളില്‍ ക്വാറന്റീനില്‍ കഴിയുന്നതില്‍ ഇളവ് ലഭിക്കണമെങ്കില്‍ യുകെ, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്ന് വാക്സിന് എടുത്തവരായിരിക്കണം.
ലോകത്ത് വിവിധ തരം വാക്സിനുകള്‍ ഉപയോഗിക്കുന്ന സാഹചര്യത്തില്‍ ഏത് വാക്സിനാണ് ബ്രിട്ടീഷ് വാക്സിന് തുല്യമായി പരിഗണിക്കാവുന്നതെന്ന കാര്യത്തില്‍ തീര്ച്ചയില്ലാത്തതിനാലാണ് ക്വാറന്റീനില്‍ വിവേചനം നിലനിര്‍ത്തിയിരിക്കുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
ഓക്സ്ഫഡിന്റെ ആസ്ട്രസെനക്ക വാക്സിനാണ് ബ്രിട്ടനില്‍ ഉപയോഗിക്കുന്നത്. ഇതേ ഓക്സ്ഫഡിന്റെ വാക്സിനാണ് കൊവിഷീല്‍ഡ് എന്ന പേരില്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇവയെ രണ്ടും സമാനമായി പരിഗണിച്ചേക്കുമെന്ന സ്ഥിരീകരിക്കാത്ത വാര്‍ത്തകളുണ്ട്.
ഇന്ത്യയിലെ കൊവിഷീല്‍ഡിന് ബ്രിട്ടനിലെ മെഡിസിന് ആന്റ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്റ്റ് റഗുലേറ്ററി ഏജന്‍സി അംഗീകാരം നല്‍കിയിട്ടുണ്ടെങ്കിലും വാക്സെവീരിയ എന്ന ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന വാക്സിന് ഉപോയിച്ചവര്ക്ക് മാത്രമേ ഇളവുകള്‍ നിലവില്‍ നല്കുന്നുള്ളു.
RELATED STORIES
റീഷെയർ സ്റ്റാറ്റസ് അപ്ഡേറ്റുമായി വാട്സ് ആപ്|tech thejas|thejasnews
13 Aug 2024 3:52 PM GMTഇഷ്ടക്കാരുമായി എളുപ്പം ചാറ്റ് ചെയ്യാന്‍ വാട്സ് ആപില്‍ പുതിയ ഫീച്ചര്‍
19 July 2024 6:55 AM GMTഅമിത ജോലിഭാരം; റോബോട്ട് 'ആത്മഹത്യ' ചെയ്തു
5 July 2024 3:47 PM GMTയുഎസില്‍ ഗൂഗ്ള്‍ പേ നിര്‍ത്തലാക്കുന്നു|THEJAS NEWS
27 Feb 2024 2:09 PM GMTപ്രതികാര ഭയം: ടെക് ലോകത്തെ മുസ്ലിംകള് അഭിപ്രായം പറയാന്‍...
5 Jan 2024 7:27 AM GMTസെര്‍വര്‍ തകരാറ്; എക്സ് പ്രവര്‍ത്തനം താറുമാറായി
21 Dec 2023 6:21 AM GMT