- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അന്വേഷണം നടത്താതെ വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രിമാര്‍; മരംകൊള്ള സിബിഐ അന്വേഷിക്കണമെന്ന് പരിസ്ഥിതി സംഘടനകള്‍
കര്‍ഷകര്‍ക്ക് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുവദിക്കുന്ന രീതിയില്‍ അവകാശപ്പെട്ട ഭൂമിയില്‍ നിന്നുംമരം മുറിക്കാനുള്ള അവകാശം സുതാര്യമായി നല്‍കുന്ന നിയമഭേദഗതി കൊണ്ടുവരണം
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന മരം കൊള്ള സിബിഐ അന്വേഷിക്കണമെന്ന് പരിസ്ഥിതി സംഘടനകള്‍. 50 സംഘടനകള്‍ മുഖ്യമന്ത്രിക്ക് അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
2020 മാര്‍ച്ചിലെ മരംമുറി അനുവദിച്ചുകൊണ്ടുള്ള റവന്യൂ വകുപ്പിന്റെ വിവാദ സര്‍ക്കുലറുംഅതേ വര്‍ഷം ഒക്ടോബറിലെ വിവാദ ഉത്തരവും നിയമവിരുദ്ധമാണ്. ഈ ഉത്തരവുകള്‍ ഇറങ്ങിയ സാഹചര്യത്തെപ്പറ്റി അന്വേഷിക്കേണ്ടതില്ല എന്ന സര്‍ക്കാര്‍ നിലപാട് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. റവന്യൂ-വനം മന്ത്രിമാരും അവരുടെ ഓഫിസുകളിലെ ഉദ്യോഗസ്ഥരും സെക്രട്ടറിമാരടക്കം മരം മുറിക്ക് അനുവാദം കൊടുത്ത് നിയമവിരുദ്ധ ഉത്തരവുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫെബ്രുവരി രണ്ടിന് എല്ലാ വിവാദ ഉത്തരവുകളും റദ്ദാക്കിയ ഉത്തരവില്‍ ഈ നിയമവിരുദ്ധതയുണ്ട്. എന്നാല്‍ മരം മുറിക്ക് കാരണമായ ഉത്തരവുകളില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് ഒരന്വേഷണവുമില്ലാതെ ആഭ്യന്തിരമന്ത്രി കൂടിയായ മുഖ്യമന്ത്രിയും, അന്നത്തെ റവന്യൂ മന്ത്രിയും, സിപിഐ സംസ്ഥാന സെക്രട്ടറി അടക്കം നിലപാട് എടുത്ത സ്ഥിതിക്ക് ഈ വിഷയത്തില്‍ സര്‍ക്കാര്‍ അന്വേഷണം മതിയാവില്ല.
അതുകൊണ്ട് മരം കൊള്ളയിലേക്ക് നയിച്ച കാരണങ്ങളും, സാഹചര്യങ്ങളും, അതില്‍ ഇടപെട്ട മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും പാര്‍ട്ടികളെയും അടക്കം അന്വേഷണവിധേയമാക്കേണ്ടതുണ്ട്. അതപോലെ, ഇത്തരം സര്‍ക്കാര്‍ നടപടികള്‍ ആദിവാസികളുടെയും കര്‍ഷകരുടെയും പേരിലാണ് നടക്കുന്നത് എന്നത് ദൗര്‍ഭാഗ്യകരമാണ്. ഈ മരം കൊള്ളയില്‍ ഏറ്റവുമധികം കബളിപ്പിക്കപ്പെട്ടതും കുടുങ്ങിയതും ഇവര്‍തന്നെയാണ്.ഇനിയും ഇങ്ങനെ ഇവരുടെ പേരും പറഞ്ഞുള്ള മരംകൊള്ളക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും പരിസ്ഥിതി സംഘടനകള്‍ അഭ്യര്‍ത്ഥിച്ചു.
കര്‍ഷകര്‍ക്ക് നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അനുവദിക്കുന്ന രീതിയില്‍ അവകാശപ്പെട്ട ഭൂമിയില്‍ നിന്നുംമരം മുറിക്കാനുള്ള അവകാശം സുതാര്യമായി നല്‍കുന്ന നിയമഭേദഗതി കൊണ്ടുവരണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു.
RELATED STORIES
ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍; മൂന്നു പേര് കൊല്ലപ്പെട്ടു;...
23 Dec 2024 4:48 AM GMTക്ഷേമ പെന്ഷന് വിതരണം ഇന്ന് മുതല്‍
23 Dec 2024 4:20 AM GMTപശുക്കുട്ടിയെ ഇടിച്ച കാര്‍ തടഞ്ഞ് അമ്മപശുവും സംഘവും(വീഡിയോ)
23 Dec 2024 4:11 AM GMTഗസയില്‍ 'രക്തസാക്ഷ്യ ഓപ്പറേഷനുമായി' അല്‍ ഖുദ്സ് ബ്രിഗേഡ് (വീഡിയോ)
23 Dec 2024 3:52 AM GMTബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMT