Latest News

കോട്ടയം: പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം; അവസാന തിയ്യതി ആഗസ്ത് 15

കോട്ടയം: പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം; അവസാന തിയ്യതി ആഗസ്ത് 15
X

കോട്ടയം: കോട്ടയം ജില്ലയിലെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ഭൂമി വിലയ്ക്കു വാങ്ങി നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോറം അതാതു സ്ഥലങ്ങളിലെ െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസുകള്‍, പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളില്‍ ലഭിക്കും.

അപേക്ഷകരെ ഭൂരഹിതര്‍, ഏറ്റവും കുറവ് ഭൂമിയുള്ളവര്‍ എന്നിങ്ങനെ തരം തിരിച്ചാണ് മുന്‍ഗണന നിശ്ചയിക്കുക. 10 സെന്റ് സ്ഥലം വരെയുള്ള കൂട്ടുകുടുംബമായി താമസിക്കുന്നവര്‍ക്കും അപേക്ഷിക്കാം.

ലഭിക്കുന്ന അപേക്ഷകള്‍ ജനകീയ കമ്മിറ്റി, ഊരുകൂട്ടം എന്നിവയുടെ പരിശോധനയ്ക്കും ശുപാര്‍ശയക്കും ശേഷം പൊതുജനങ്ങളില്‍നിന്നുള്ള ആക്ഷേപങ്ങള്‍ കൂടി പരിശോധിച്ചശേഷം ജില്ലാ മിഷന്‍ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിക്കും.

അപേക്ഷകരുടെ ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ജില്ലാ പഞ്ചായത്ത്, അതതു ബ്ലോക്ക് ഗ്രാമപഞ്ചായത്ത്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളില്‍ നിന്ന് അപേക്ഷകന് ഏതെങ്കിലും സര്‍ക്കാര്‍ പദ്ധതി വഴി ഭൂമി ലഭ്യമായിട്ടില്ല എന്നുള്ള അസല്‍ സാക്ഷ്യപത്രവും തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, എന്നിവയുടെ പകര്‍പ്പും സഹിതം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസില്‍ ആഗസ്ത് 15ന് വൈകുന്നേരം അഞ്ചിനകം അപേക്ഷ നല്‍കണം.

ഫോണ്‍ 04828 202751

Next Story

RELATED STORIES

Share it