Latest News

മുത്തലാഖ് നിയമം: കേന്ദ്ര സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍

താലൂക്ക് ആശുപത്രികളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും 24 മണിക്കൂറും ചികിത്സ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കണം. എല്ലാ തദ്ദേശ സ്വയംഭരണങ്ങള്‍ക്ക് കീഴിലും ജന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍ സ്ഥാപിക്കണം.പ്രളയം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം എന്നീ ആവശ്യങ്ങളും സമ്മേളനം വിവിധ പ്രമേയങ്ങളിലൂടെ ഉന്നയിച്ചു.

മുത്തലാഖ് നിയമം: കേന്ദ്ര സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍
X

പെരിന്തല്‍മണ്ണ: മുത്തലാഖ് നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ മലപ്പുറം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുക എന്ന ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണ് മുത്തലാഖ് നിയമമെന്നും സമ്മേളനം പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു.

താലൂക്ക് ആശുപത്രികളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും 24 മണിക്കൂറും ചികിത്സ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കണം. എല്ലാ തദ്ദേശ സ്വയംഭരണങ്ങള്‍ക്ക് കീഴിലും ജന്‍ഡര്‍ റിസോഴ്‌സ് സെന്ററുകള്‍ സ്ഥാപിക്കണം.പ്രളയം മൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം എന്നീ ആവശ്യങ്ങളും സമ്മേളനം വിവിധ പ്രമേയങ്ങളിലൂടെ ഉന്നയിച്ചു.

പെരിന്തല്‍മണ്ണ ടൗണ്‍ ഹാളില്‍ വെള്ളിയാഴ്ചയാണ് സമ്മേളനത്തിന് തുടക്കമായത്. സംഘടനാ റിപോര്‍ട്ടിലും പ്രവര്‍ത്തന റിപോര്‍ട്ടിലും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചക്ക് കേന്ദ്ര കമ്മറ്റി അംഗം എന്‍ സുകന്യയും ജില്ലാ സെക്രട്ടറി പി സുചിത്രയും മറുപടി പറഞ്ഞു. അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി കെ സൈനബ, കേന്ദ്ര കമ്മറ്റി അംഗം അഡ്വ. കെ പി സുമതി സംസാരിച്ചു. ക്രഡന്‍ഷ്യല്‍ കമ്മറ്റി റിപ്പോര്‍ട്ട് എം പി ജമീല അവതരിപ്പിച്ചു.

സമ്മേളനം 52 അംഗ ജില്ലാ കമ്മറ്റിയേയും 15 അംഗ എക്‌സിക്യൂട്ടീവിനേയും സംസ്ഥാന സമ്മേളന പ്രതിനിധികളായി 24 പേരെയും തിരഞ്ഞെടുത്തു. സമ്മേളന പ്രതിനിധികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വരൂപിച്ച സംഖ്യ ജില്ലാ സെക്രട്ടറി പി സുചിത്ര സംസ്ഥാന സെക്രട്ടറി പി സതീദേവിക്ക് കൈമാറി.

ജില്ലാ കമ്മറ്റിഭാരവാഹികള്‍: അഡ്വ. ഇ സിന്ധു പ്രസിഡന്റ്. വൈസ് പ്രസിഡന്റുമാര്‍: ഇ കെ ആയിശ, ടി കെ വിമല, പുഷ്പ നെച്ചിക്കാട്. സെക്രട്ടറി വി ടി സോഫിയ, ജോയിന്റ് സെക്രട്ടറിമാര്‍: വി ഇന്ദിര, നിഷി അനില്‍ രാജ്, ടി പി പ്രമീള, ട്രഷറര്‍ കെ റംല.

Next Story

RELATED STORIES

Share it