Latest News

ട്രക്കും ടാക്‌സിയും കൂട്ടിയിടിച്ച് അപകടം; എട്ട് മരണം

ട്രക്കും ടാക്‌സിയും കൂട്ടിയിടിച്ച് അപകടം; എട്ട് മരണം
X

സിദ്ധി: മധ്യപ്രദേശിലെ സിദ്ധി ജില്ലയില്‍ ട്രക്കും സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിളും (എസ്യുവി) കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചു. അപകടത്തില്‍ 13 ഓളം പേര്‍ക്ക് പരിക്കുണ്ട്. സിദ്ധി-ബഹ്രി റോഡിലെ ഉപ്നി പെട്രോള്‍ പമ്പിന് സമീപം പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. സിദ്ധിയില്‍ നിന്ന് ബഹ്റിയിലേക്ക് പോകുകയായിരുന്ന ട്രക്കും മൈഹാറിലേക്ക് പോകുകയായിരുന്ന എസ്യുവുമാണ് കൂട്ടിയിടിച്ചത്.

സംഭവത്തില്‍ ട്രക്ക് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.സംഭവത്തില്‍ മുഖ്യമന്ത്രി മോഹന്‍ യാദവ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതവും, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപ വീതവും, പരിക്കേറ്റ മറ്റുള്ളവര്‍ക്ക് 50,000 രൂപ വീതവും ധനസഹായം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it