Latest News

ട്രംപിനെതിരായ ഇംപീച്ച്‌മെന്റ്: ഡെമോക്രാറ്റുകളുടെ പ്രമേയം തള്ളി

47നെതിരെ 53 വോട്ടുകള്‍ക്കാണ് പ്രമേയം സെനറ്റ് തള്ളിയത്.

ട്രംപിനെതിരായ ഇംപീച്ച്‌മെന്റ്: ഡെമോക്രാറ്റുകളുടെ പ്രമേയം തള്ളി
X

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇംപീച്ച്‌മെന്റ് വിചാരണ വേദിയില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കുകളും തമ്മില്‍ തമ്മില്‍ ഏറ്റുമുട്ടി. ട്രംപിനെതിരേ കൂടുതല്‍ തെളിവുകള്‍ അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന പ്രമേയം സെനറ്റ് തള്ളുകയും ചെയ്തു. 47നെതിരെ 53 വോട്ടുകള്‍ക്കാണ് പ്രമേയം സെനറ്റ് തള്ളിയത്. സെനറ്റില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ നടന്നത്.

പ്രമേയം തള്ളിക്കളഞ്ഞതോടെ ട്രംപിനെതിരായ കുറ്റവിചാരണയില്‍ സെനറ്റില്‍ പുതിയ തെളിവുകള്‍ ഒന്നും അവതരിപ്പിക്കാന്‍ കഴിയില്ല. പുതിയതായി സാക്ഷികളെ വിളിച്ചുവരുത്തി വിചാരണയുമായി മുന്നോട്ടുപോകുന്നതിനും ഡെമോക്രാറ്റുകള്‍ക്ക് കഴിയില്ല. സെനറ്റില്‍ ട്രംപിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍സിനാണ് ഭൂരിപക്ഷം. അതിനാല്‍ ഇംപീച്ച്‌മെന്റ് പ്രമേയം പാസാകാനിടയില്ല.

അതേസമയം ഉക്രൈന് സാമ്പത്തിക സഹായം നല്‍കല്‍ സംബന്ധിച്ച രേഖകള്‍ വൈറ്റ് ഹൗസില്‍ നിന്ന് വിളിച്ചു വരുത്തണമെന്നാണ് ഡെമോക്രാറ്റുകള്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. ട്രംപിന്റെ ഉപദേശകനും ചീഫ് ഓഫ് സ്റ്റാഫുമായ മിക് മെല്‍വനെ സഭയില്‍ വിളിച്ചു വരുത്തണമെന്ന് ചൂണ്ടിക്കാട്ടിയുള്ള ഡെമോക്രാറ്റിക് പ്രമേയവും പരാജയപ്പെട്ടു.


Next Story

RELATED STORIES

Share it