Latest News

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തു; രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ ശിശു സംരക്ഷണ സമിതി

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തു; രാഹുല്‍ ഗാന്ധിക്കെതിരെ ദേശീയ ശിശു സംരക്ഷണ സമിതി
X

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഒമ്പത് വയസ്സുകാരിയുടെ കുടുംബാംഗങ്ങളുടെ ചിത്രങ്ങള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തതിനെതിരെ നടപടിയുമായി ദേശീയ ശിശു സംരക്ഷണ സമിതി. ചിത്രങ്ങള്‍ ഉടന്‍ തന്നെ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ട്വിറ്റര്‍ ഇന്ത്യയ്ക്ക് നോട്ടീസ് അയച്ചതായി ശിശുസംരക്ഷണ സമിതി വൃത്തങ്ങള്‍ അറിയിച്ചു.

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ബാലികയുടെ മാതാപിതാക്കളെ ബുധനാഴ്ച രാവിലെ രാഹുല്‍ സന്ദര്‍ശിച്ചിരുന്നു. ഈ സമയത്ത് എടുത്ത ചിത്രങ്ങള്‍ പിന്നീട് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.

കുട്ടിയുടെ മാതാപിതാക്കളുടെ മുഖം വ്യക്തമാകുന്ന രീതിയിലുള്ള ചിത്രങ്ങളാണ് അതെന്നും പോക്‌സോ നിയമത്തിന്റെ ലംഘനമാണ് ഈ നടപടിയെന്നും ചൂണ്ടിക്കാട്ടിയാണ് ശിശു സംരക്ഷണ സമിതി രംഗത്തെത്തിയത്.

Next Story

RELATED STORIES

Share it