Latest News

ട്വിറ്റര്‍; കര്‍ണാടക ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് യുപി പോലിസ് സുപ്രിംകോടതിയില്‍

ട്വിറ്റര്‍; കര്‍ണാടക ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് യുപി പോലിസ് സുപ്രിംകോടതിയില്‍
X

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാറും ട്വിറ്ററും തമ്മിലുള്ള പോര് തുടരുന്നതിനിടെ ട്വിറ്റര്‍ ഇന്ത്യാ മേധാവി മനീഷ് മഹേശ്വരിക്കെതിരെ കുരുക്കുകള്‍ മുറുക്കാനുള്ള ശ്രമവുമായി യുപി പോലിസ്. മനീഷ് മഹേശ്വരിയെ ചോദ്യം ചെയ്യാന്‍ ഉത്തര്‍പ്രദേശിലെത്തണമെന്ന നിര്‍ദ്ദേശം കര്‍ണാടക ഹൈക്കോടതി എതിര്‍ക്കുകയും മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയും ചെയ്തതിന് എതിരെയാണ് യുപി പോലിസ് സുപ്രിം കോടതിയെ സമീപിച്ചത്. അന്വേഷണത്തിന് ഓണ്‍ലൈന്‍ വഴി ഹാജരാകാമെന്ന് പറഞ്ഞെങ്കിലും യുപി പോലിസ് അംഗകീരിച്ചെല്ലെന്ന് മനീഷ് മഹേശ്വരി കര്‍ണാട ഹൈക്കോടതിയെ അറിയിച്ചിരുന്നു. യുപി പോലിസിന്റെ ഈ നടപടിയെ വിമര്‍ശിച്ച കോടതി അദ്ദേഹത്തോട് ഓണ്‍ലൈനായി ഹാജരായാല്‍ മതിയെന്ന് നിര്‍ദേശിക്കുകയായിരുന്നു.


മനീഷ് മഹേശ്വരിയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. യുപി പോലീസിന്റെ അപ്പീലിന്മേല്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിനുമുമ്പ് തന്റെ പക്ഷം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹരജി സമര്‍പ്പിച്ചു.


ബിജെപി നേതാക്കളുടെ വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ക്കും വീഡിയോകള്‍ക്കും എതിരേ ട്വിറ്റര്‍ നടപടിയെടുത്തതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാറും ട്വിറ്ററും തമ്മില്‍ ശത്രുത ആരംഭിച്ചത്. ഇന്ത്യയുടെ ഭൂപടം തെറ്റായി നല്‍കി എന്ന കേസും ട്വിറ്റര്‍ ഇന്ത്യ മേധാവിക്കെതിരേ യുപി പോലിസ് പുതുതായി ചുമത്തിയിട്ടുണ്ട്. യുപിയിലെ ഗാസിയാബാദില്‍ മുസ്‌ലിം വയോധികനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ വിവാദമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ച മനീഷ് മഹേശ്വരിയെ ഉത്തര്‍പ്രദേശ് പോലിസ് മറ്റൊരു എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.




Next Story

RELATED STORIES

Share it