Latest News

കനത്ത മഴയെ തുടര്‍ന്ന് ചൈനയില്‍ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു

കനത്ത മഴയെ തുടര്‍ന്ന് ചൈനയില്‍ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു
X

ബിജിങ്:കനത്ത മഴയെ തുടര്‍ന്ന് ചൈനയില്‍ രണ്ട് അണക്കെട്ടുകള്‍ തകര്‍ന്നു. ചൈനയിലെ ഇന്നര്‍ മംഗോളിയയില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടുകളാണ് തകര്‍ന്നത്. 1.6 ട്രില്ലണ്‍ ക്യൂബിക്ക് ഫീറ്റ് ജലം ഉള്‍കൊള്ളാന്‍ പറ്റുന്ന അണക്കെട്ടുകളാണ് തകര്‍ന്നത് എന്നാണ് ചൈനീസ് അധികൃതര്‍ അറിയിച്ചത്.

തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കനത്ത മഴയെ തുടര്‍ന്ന് ഞായറാഴ്ച തന്നെ ആളുകളെ ഒഴിപ്പിച്ചതിനാല്‍ ജീവഹാനി സംഭവിച്ചില്ലെന്നാണ് ചൈനീസ് അധികൃതര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു ആഴ്ചയ്ക്കിടയില്‍ ഇന്നര്‍ മംഗോളിയയിലെ ഹുലുനുബൂര്‍ പട്ടണത്തിന് സമീപമുള്ള അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ 87 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. നേരത്തെ തന്നെ ഈ പ്രദേശങ്ങളില്‍ മൂന്നാം ലെവല്‍ പ്രളയ മുന്നറിയിപ്പ് ചൈനീസ് ഭരണകൂടം നല്‍കിയിരുന്നു.കഴിഞ്ഞാഴ്ച തന്നെ അണക്കെട്ടിന്റെ താഴ്ന്ന പ്രദേശത്ത് നിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റി പാര്‍പ്പിച്ചിരുന്നു. അണക്കെട്ട് തകര്‍ന്നതിന് ശേഷവും പ്രദേശത്ത് ദുരന്ത നിവാരണ സേനയുടെ പരിശോധന തുടരുകയാണ്.

ദക്ഷിണ പടിഞ്ഞാറന്‍ ചൈനയില്‍ തുടരുന്ന മഴക്കെടുതിയില്‍ ഇവിടുത്തെ പ്രവിശ്യയായ സീയിച്യൂനാലില്‍ ഇതിനകം ആയിരത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഈ പ്രവിശ്യയിലെ 14 നദികള്‍ ഒരാഴ്ചയായി അപകട രേഖയ്ക്ക് മുകളിലാണ് ഒഴുകുന്നത്.

Next Story

RELATED STORIES

Share it