Latest News

കട്ടക്കില്‍ പാലം തകര്‍ന്ന് രണ്ട് മരണം; മുഖ്യമന്ത്രി കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

കട്ടക്കില്‍ പാലം തകര്‍ന്ന് രണ്ട് മരണം; മുഖ്യമന്ത്രി കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു
X

ഭുവനേശ്വര്‍; ഒറീസയിലെ കട്ടക്കില്‍ പാലം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. പഴയ ഛത്ര ബസാര്‍ പാലമാണ് തകര്‍ന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തോടൊപ്പം ചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മൂന്ന് ലക്ഷം രൂപയാണ് മുഖ്യമന്ത്രി എക്ര്‌ഗ്രേഷ്യ പ്രഖ്യാപിച്ചത്.

പാലം തകര്‍ന്ന് പരിക്കുപറ്റിയവരുടെ ചികില്‍സയ്ക്ക് സംസ്ഥാനസര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പാലം തകരാനുള്ള കാരണങ്ങളെക്കുറിച്ച് അന്വേഷണം നടത്തി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍ഡിഒയോട് നിര്‍ദേശിച്ചു.

ഇന്നലെ രാത്രിയാണ് പാലം തകര്‍ന്നത്.

Next Story

RELATED STORIES

Share it