Latest News

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; എസി മൊയ്തീനും സെക്രട്ടേറിയറ്റംഗം ബേബി ജോണിനും വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്

വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതില്‍ ഇരുനേതാക്കള്‍ക്കും വീഴ്ചപറ്റി. തൃശ്ശൂര്‍ ജില്ലാ നേതൃത്വത്തിന് തന്നെ വീഴ്ചയുണ്ടായെന്നുമാണ് സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍.

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; എസി മൊയ്തീനും സെക്രട്ടേറിയറ്റംഗം ബേബി ജോണിനും വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
X

തിരുവനന്തപുരം: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ മന്ത്രിയായിരുന്ന എസി മൊയ്തീനും സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണിനും വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. തൃശ്ശൂര്‍ ജില്ലയിലെ രണ്ട് പ്രമുഖ നേതാക്കള്‍ക്ക് ജാഗ്രതക്കുറവുണ്ടായി. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതില്‍ ഇരുനേതാക്കള്‍ക്കും വീഴ്ചപറ്റി. തൃശ്ശൂര്‍ ജില്ലാ നേതൃത്വത്തിന് തന്നെ വീഴ്ചയുണ്ടായെന്നുമാണ് സെക്രട്ടറിയേറ്റിന്റെ പ്രാഥമിക വിലയിരുത്തല്‍.

കരുവന്നൂര്‍ ബാങ്കില്‍ തട്ടിപ്പ് നടക്കുന്നു എന്ന് നേരത്തെ പരാതി ഉയര്‍ന്നപ്പോള്‍ സിപിഎം ജില്ലാ നേതൃത്വം അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. കോടികളുടെ തട്ടിപ്പ് തന്നെ നടന്നെന്ന പരാതി ഉയര്‍ന്നിട്ടും സംഭവത്തെ കുറിച്ച് സംസ്ഥാന നേതൃത്വത്തെ അറിയിച്ചില്ല. ഇക്കാര്യത്തില്‍ എസി മൊയ്തീനും ബേബി ജോണിനും വീഴ്ച പറ്റിയെന്നാണ് നേതൃത്വം വിലയിരുത്തുന്നത്.

വായ്പ തട്ടിപ്പ് കേസിലെ മുഖ്യപ്രതികളായ ബാങ്ക് സെക്രട്ടറിയും മനേജറും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗങ്ങളാണ്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ വലിയൊരു ശതമാനവും സിപിഎം നയിക്കുന്നവയാണ്. പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതില്‍ സഹകരണ ബാങ്കുകള്‍ക്ക് വലിയ പങ്കുമുണ്ട്. ഈയൊരു സാഹചര്യത്തില്‍ കോടികളുടെ തട്ടിപ്പ് നടന്ന സംഭവമുണ്ടായത് തങ്ങള്‍ക്കെതിരെ തിരിയാവുന്ന വലിയ ആയുധമായാണ് സിപിഎം കാണുന്നത്. അതിനാല്‍ തന്നെ ഇനിയൊരു സ്ഥാപനത്തിലും ഇത്തരം തട്ടിപ്പുകള്‍ നടക്കരുതെന്ന നിര്‍ദേശം സിപിഎം നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാര്‍ട്ടി നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ സിപിഎം പരിശോധന ആരംഭിച്ചു.

Next Story

RELATED STORIES

Share it