Latest News

'മാസ്‌ക് ഒഴിവാക്കുന്നു'; കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ

മാസ്‌ക് ഒഴിവാക്കുന്നു; കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് യുഎഇ
X

ദുബയ്; കൊവിഡ് വ്യാപനത്തോത് കുറഞ്ഞതും വാക്‌സിന്‍ വിതരണം ഏകദേശം പൂര്‍ത്തിയാവുകയും ചെയ്ത സാഹചര്യത്തില്‍ യുഎഇ കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നു.

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന നിബന്ധന അടുത്ത മാസം(മാര്‍ച്ച്) ഒന്നാം തിയ്യതി മുതല്‍ എടുത്തുകളയും. എന്നാല്‍ അടച്ചിട്ട മുറികളില്‍ മാസ്‌ക് നിര്‍ബന്ധമായി ധരിക്കണം.

കൊവിഡ് രോഗികളുമായി സമ്പര്‍ക്കമുണ്ടായതുകൊണ്ട് ഇനി മുതല്‍ ക്വാറന്റീനില്‍ പ്രവേശിക്കേണ്ടതില്ല, പകരം അഞ്ച് ദിവസത്തിനുളളില്‍ കൊവിഡ് പരിശോധനക്ക് വിധേയമാകണം.

ഇന്ത്യ അടക്കമുളള രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രാനിയന്ത്രണങ്ങളിലും ഇളവുണ്ട്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റോടെ യാത്രാനുമതി നല്‍കും. വാക്‌സിനെടുക്കാത്തവര്‍ 48 മണിക്കൂറിനുളളില്‍ എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. യുഎഇയില്‍ എത്തി നെഗറ്റീവ് കൊവിഡ് പരിശോധന നടത്തുന്ന കേസുകളില്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ലഭിക്കും വരെ സ്വയം സമ്പര്‍ക്കവിലക്കില്‍ കഴിയണം.

Next Story

RELATED STORIES

Share it