Latest News

'ഉദ്ദവ് താക്കറെ വിളിച്ചുചേര്‍ക്കുന്ന യോഗം നിയമവിരുദ്ധം'; ശരിയായ ശിവസേന തങ്ങളുടേതെന്ന് ഏക്‌നാഥ് ഷിന്‍ഡെ

ഉദ്ദവ് താക്കറെ വിളിച്ചുചേര്‍ക്കുന്ന യോഗം നിയമവിരുദ്ധം; ശരിയായ ശിവസേന തങ്ങളുടേതെന്ന് ഏക്‌നാഥ് ഷിന്‍ഡെ
X

മുംബൈ: ഇന്ന് അഞ്ച് മണിക്ക് ശിവസേനാ നേതാവും മുഖ്യമന്ത്രിയുമായ ഉദ്ദവ് താക്കറെ വിളിക്കുന്ന യോഗം നിയമവിരുദ്ധമാണെന്ന് ഏക്‌നാഥ് ഷിന്‍ഡെ പക്ഷം. തങ്ങളാണ് യഥാര്‍ത്ഥ ശിവസേനയെന്നും ഷിന്‍ഡെ പ്രഖ്യാപിച്ചു. സ്വന്തമായി ഒരു ചീഫ് വിപ്പിനെയും ഷിന്‍ഡെ നിയമിച്ചിട്ടുണ്ട്. 46 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് വിമതരുടെ വാദം.

രാഷ്ട്രീയ വിവാദം കൊടുമ്പിരികൊള്ളുന്നതിനിടയില്‍ ഏക്‌നാഥ് ഷിന്‍ഡെക്ക് പിന്തുണ നല്‍കി 34 വിമത എംഎല്‍എമാര്‍ ഗവര്‍ണര്‍ക്കും ഡെപ്യൂട്ടി സ്പീക്കര്‍ക്കും കത്തുനില്‍കി.

ഷിന്‍ഡെയെ വിമതര്‍ ശിവസേനയുടെ ലജിസ്‌ട്രേറ്എറീവ് പാര്‍ട്ടി നേതാവുമായി നിയമിച്ചു.

എന്‍സിപിയും കോണ്‍ഗ്രസ്സുമായി കൂടിച്ചേര്‍ന്നതില്‍ ശിവസേന പ്രവര്‍ത്തകര്‍ക്ക് വലിയ എതിര്‍പ്പുണ്ടെന്നും രാഷ്ട്രീയമായി വിയോജിപ്പുണ്ടെന്നും വിമതര്‍ പാസാക്കിയ പ്രമേയത്തില്‍ പറയുന്നു.

സര്‍ക്കാര്‍ അഴിമതിക്കാരുടേതായി മാറിയെന്നും ആരോപിക്കുന്നു. നവാബ് മാലിക്, അനില്‍ ദേശ്മുഖ് എന്നിവരുടെ പേരുകളും എടുത്തുപറഞ്ഞിട്ടുണ്ട്.

സേനക്ക് 55 എംഎല്‍എമാരാണ് ഉള്ളത്. അതില്‍ 40 പേരും 6 സ്വതന്ത്രരുമാണ് ഷിന്‍ഡെക്കൊപ്പമുള്ളത്. അവര്‍ രാജിവച്ചാല്‍ സേനയുടെ അംഗബലം 15ആവും.

ഏക്‌നാഥ് ഷിന്‍ഡെക്ക് പാര്‍ട്ടി പിളര്‍ത്താന്‍ സാധിക്കുമെങ്കിലും അതിന് 37 പേരുടെ പിന്തുണ വേണം. അതില്‍കുറവാണെങ്കില്‍ കൂറുമാറ്റനിയമത്തിന്റെ പരിധിയില്‍ പെടും.

അഞ്ച് മണിക്കു ചേരുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ മുഴുവന്‍ എംഎല്‍എമാര്‍ക്കും താക്കറെ അന്ത്യശാസനം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it