Latest News

ആധാര്‍ വിവരങ്ങള്‍ പങ്കുവയ്ക്കരുത്;കേന്ദ്ര മുന്നറിയിപ്പിന് കാരണം അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുടെ ആധാര്‍ ദുരുപയോഗം

ബംഗളൂരു വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞമാസം മയക്കുമരുന്ന് പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ആധാര്‍ ദുരുപയോഗം ചെയ്തതായി കസ്റ്റംസ് കണ്ടെത്തി

ആധാര്‍ വിവരങ്ങള്‍ പങ്കുവയ്ക്കരുത്;കേന്ദ്ര മുന്നറിയിപ്പിന് കാരണം അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുടെ ആധാര്‍ ദുരുപയോഗം
X
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്ന കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങള്‍ ആധാര്‍ ദുരുപയോഗം ചെയ്‌തെന്ന കണ്ടെത്തലിനെ തുടര്‍ന്ന്.ബംഗളൂരു വിമാനത്താവളത്തില്‍ കഴിഞ്ഞ മാസം കസ്റ്റംസ് വിഭാഗം പിടികൂടിയ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.

യുഐഡിഎഐ ബംഗളൂരു ഓഫിസാണ് ആധാര്‍ വിവരങ്ങള്‍ പങ്കുവയ്ക്കരുതെന്ന പ്രസ്താവന ഇറക്കിയത്.ബംഗളൂരു വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞമാസം മയക്കുമരുന്ന് പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ ആധാര്‍ ദുരുപയോഗം ചെയ്തതായി കസ്റ്റംസ് കണ്ടെത്തി. മയക്കുമരുന്നുകടത്തിന് ആന്ധ്രാ സ്വദേശിയുടെ ആധാര്‍ വിവരങ്ങളാണ് കള്ളക്കടത്തുസംഘം ദുരുപയോഗം ചെയ്തത്. പല ആവശ്യങ്ങള്‍ക്കായി നല്‍കുന്ന ആധാറിന്റെ പകര്‍പ്പ് ഫോട്ടോഷോപ്പില്‍ മാറ്റം വരുത്തിയാണ് കള്ളക്കടത്ത് സംഘം ഉപയോഗിക്കുന്നത്.

ഈ സംഭവത്തിന് പിന്നാലെ മെയ് 27നാണ് ആധാര്‍ കാര്‍ഡിന്റെ വിവരങ്ങള്‍ നല്‍കുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് യുഐഡിഎഐ ബംഗളൂരു ഓഫിസ് മുന്നറിയിപ്പ് നല്‍കിയത്. ഏതെങ്കിലും സേവനങ്ങള്‍ക്കായി കാര്‍ഡിന്റെ പകര്‍പ്പ് നല്‍കുന്നതിന് പകരം ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാനാകുന്ന ആധാര്‍ നമ്പറിന്റെ അവസാന നാലക്കം മാത്രമടങ്ങിയ മാസ്‌ക്ഡ് ആധാര്‍ നല്‍കിയാല്‍ മതിയെന്നായിരുന്നു നിര്‍ദ്ദേശം. യുഐഡിഎഐയുടെ ലൈസന്‍സില്ലാത്ത ഹോട്ടലുകളും മറ്റും ആധാര്‍ പകര്‍പ്പുകള്‍ വാങ്ങുന്നത് നിയമപ്രകാരം കുറ്റകരമാണെന്നും മുന്നറിയിപ്പില്‍ പറഞ്ഞിരുന്നു.എന്നാല്‍ ഈ മുന്നറിയിപ്പ് തെറ്റിധാരണകള്‍ക്ക് വഴിവയ്ക്കുമെന്ന് കാണിച്ച് പിന്‍വലിച്ചിരുന്നു. ആധാര്‍ വിവരങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ സാധാരണ മുന്‍കരുതല്‍ മതിയെന്നും ഐടി മന്ത്രാലയം അറിയിച്ചു.

Next Story

RELATED STORIES

Share it