Latest News

''ഞാന്‍ കൊറോണ വൈറസ് പരത്താന്‍ ആഗ്രഹിക്കുന്നു''-കൊറോണ നിയന്ത്രണം ലംഘിച്ചവരെ 'സാമൂഹ്യശത്രു'വായി പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് പോലിസ്

ലോക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടികള്‍ കൈകൊള്ളാനാണ് ഡറാഡൂണ്‍ എസ്പി സ്വേദ ചൗബെ നിര്‍ദേശം കൊടുത്തിരിക്കുന്നത്.

ഞാന്‍ കൊറോണ വൈറസ് പരത്താന്‍ ആഗ്രഹിക്കുന്നു-കൊറോണ നിയന്ത്രണം ലംഘിച്ചവരെ സാമൂഹ്യശത്രുവായി പ്രഖ്യാപിച്ച് ഉത്തരാഖണ്ഡ് പോലിസ്
X

ചമോലി: കൊറോണ നിയന്ത്രണം ലംഘിക്കുന്നവരെ അച്ചടക്കം പഠിപ്പിച്ച് കുഴയുന്ന പോലിസ് സേന ഇന്ത്യയില്‍ വിവിധ തരത്തിലുള്ള പദ്ധതികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ഉത്തരാഖണ്ഡ് പോലിസ് ഇക്കാര്യത്തില്‍ തികച്ചും വ്യത്യസ്തമായ മാര്‍ഗങ്ങളാണ് അനുവര്‍ത്തിച്ചിരിക്കുന്നത്. തെരുവുകളില്‍ ചുറ്റിനടക്കുന്നവരെ പിടികൂടി പ്ലക്കാര്‍ഡ് പിടിച്ച അവരുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയാണ് പുതിയ രീതി. 'ഞാന്‍ സമൂഹത്തിന്റെ ശത്രുവാണ്, എനിക്ക് വീടിനകത്തിരിക്കാന്‍ കഴിയില്ല. ഞാന്‍ കൊറോണ വൈറസ് പരത്താന്‍ ആഗ്രഹിക്കുന്നു- എന്നാണ് കൈയില്‍ പിടിപ്പിച്ച ബോര്‍ഡില്‍ എഴുതിയിരിക്കുന്നത്.

ലോക്ഡൗണ്‍ സമയത്ത് കരന്‍പ്രയാഗില്‍ വെറുതെ ചുറ്റിനടന്നവരെയാണ് പോലിസ് പിടികൂടി പ്ലക്കാര്‍ഡുകള്‍ കൈയില്‍ പിടിപ്പിച്ച് ഫോട്ടോയെടുത്തത്.

ലോക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടികള്‍ കൈകൊള്ളാനാണ് ഡറാഡൂണ്‍ എസ്പി സ്വേദ ചൗബെ നിര്‍ദേശം കൊടുത്തിരിക്കുന്നത്. നിരവധി പേര്‍ക്കെതിരേ ഐപിസിയുടെ 151, 188 വകുപ്പുകള്‍ ചുമത്തി കേസെടുത്തു. കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേയും കടുത്ത നിയമനടപടികള്‍ കൊകൊള്ളുമെന്ന് എസ്പി മുന്നറിയിപ്പു നല്‍കി.

നൂറും അതിലധികവും കിടക്കകളുള്ള സ്വകാര്യ ആശുപത്രികള്‍ നിയമം വഴി സര്‍ക്കാര്‍ താല്‍ക്കാലികമായി ഏറ്റെടുത്തിട്ടുണ്ട്. അവിടങ്ങളിലെ 25 ശതമാനവും കൊവിഡ് 196 രോഗചികിത്സയ്ക്കായി മാറ്റിവയ്ക്കും.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ എഡുക്കേഷന്‍ ആന്റ് റിസര്‍ച്ച് (ഐസിഎംആര്‍)നല്‍കുന്ന കണക്കനുസരിച്ച് രാജ്യത്താകമാനം കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 482 ആയി. 9 പേര്‍ മരണത്തിനു കീഴടങ്ങി.

Next Story

RELATED STORIES

Share it