Latest News

യുക്രെയ്ന്‍; യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ പിന്തുണ തേടി റഷ്യ

യുക്രെയ്ന്‍; യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യയുടെ പിന്തുണ തേടി റഷ്യ
X

ന്യൂഡല്‍ഹി; റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം ചര്‍ച്ചക്കെടുക്കുന്ന യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യ തങ്ങളെ പിന്തുണക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റഷ്യന്‍ നേതാക്കള്‍. യുക്രെയ്ന്‍ പ്രശ്‌നത്തില്‍ റഷ്യ കടന്നാക്രമണത്തിലേക്ക് നീങ്ങിയതിനു പിന്നിലുള്ള കാരണങ്ങളെക്കുറിച്ച് ഇന്ത്യക്ക് കൃത്യമായി അറിയാമെന്നും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന തന്ത്രപ്രധാനമായ ബന്ധത്തിന്റെ പേരില്‍ ന്യൂഡല്‍ഹിയുടെ പിന്തുണ റഷ്യ പ്രതീക്ഷിക്കുന്നുണ്ടെന്നും റഷ്യന്‍ ചാര്‍ജ് ഡെഅഫയേഴ്‌സ് റോമന്‍ ബാബുഷ്‌കിന്‍ പറഞ്ഞു.

ഇന്ന് വൈകീട്ടാണ് റഷ്യ-യുക്രെയ്ന്‍ പ്രശ്‌നം രക്ഷാസമിതി ചര്‍ച്ച ചെയ്യുന്നത്.

'നിലവിലെ സാഹചര്യത്തെക്കുറിച്ചും അതിലേക്ക് നയിച്ച കാരണങ്ങളെക്കുറിച്ചും ഇന്ത്യയ്ക്കുള്ള ആഴത്തിലുള്ള ധാരണയെ ഞങ്ങള്‍ വളരെയധികം വിലമതിക്കുന്നു. യുഎന്‍ രക്ഷാസമിതിയില്‍ ഇന്ത്യ, റഷ്യയെ പിന്തുണയ്ക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.'- ബാബുഷ്‌കിന്‍ പിടിഐക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

യുക്രെയ്‌നിലേക്ക് കടുന്നുകയറിയ റഷ്യന്‍ നടപടിക്കെതിരേയാണ് രക്ഷാസമിതിയില്‍ പ്രമേയം കൊണ്ടുവരുന്നത്.

സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയ്ക്കു ശേഷമുണ്ടായ രാഷ്ട്രീയ സാഹചര്യവും നാറ്റോയുടെ വ്യാപനനയവുമാണ് പ്രശ്‌നത്തിന്റെ മൂല കാരണമെന്ന് മൂന്ന് ദിവസം മുമ്പ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി ജയ്ശങ്കര്‍ പാരീസില്‍ പറഞ്ഞിരുന്നു.

ഇന്ത്യയുടെ നിലപാട് കുറേകൂടി സംതുലിതമാണെന്നും സ്വതന്ത്രമാണെന്നും ബാബുഷ്‌കിന്‍ വിശേഷിപ്പിച്ചു.

യുക്രെയ്ന്‍ പ്രമേയത്തിന്റെ അവസാന രൂപം എന്തായിരിക്കുമെന്നതിനനുസരിച്ചായിരിക്കും ഇന്ത്യ നിലപാടെടുക്കുകയെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ഹര്‍ഷ് വര്‍ദ്ധന്‍ ശ്രിംഗ്ല മാധ്യമങ്ങളോട് പറഞ്ഞു.

Next Story

RELATED STORIES

Share it