Latest News

തൊഴിലില്ലായ്മ നിരക്ക് 27.3 ശതമാനമായി ഉയര്‍ന്നു; സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് മന്ത്രി വി ശിവന്‍കുട്ടി

തൊഴിലില്ലായ്മ നിരക്ക് 27.3 ശതമാനമായി ഉയര്‍ന്നു; സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് മന്ത്രി വി ശിവന്‍കുട്ടി
X

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം സംസ്ഥാനത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് മന്ത്രി വി ശിവന്‍കുട്ടി. നേരത്തേതിനെക്കാള്‍ പതിനൊന്ന് ശതമാനം വര്‍ദ്ധനവാണ് സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്കില്‍ രേഖപ്പെടുത്തിയിരിക്കുന്നതെന്ന മന്ത്രി നിയമസഭയില്‍ പറഞ്ഞു.

സംസ്ഥാനത്ത് തൊഴിലില്ലായ്മ നിരക്ക് കോവിഡിന് മുമ്പ് 16.3% ആയിരുന്നു എന്നാല്‍ കൊവിഡ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം 27.3% മായി ഉയര്‍ന്നു. രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിനേക്കാളും മുമ്പിലാണ് കേരളത്തിലെ തൊഴില്‍ രഹിതരുടെ എണ്ണം. 9.1%ആയിരുന്ന ദേശീയ ശരാശരി ഇപ്പോള്‍ 20.8% ആണ്. സംസ്ഥാനത്ത് എംപ്ലോയ്‌മെന്റ് എക്‌സേഞ്ച് വഴി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 34 ലക്ഷത്തില്‍ നില്‍ നിന്ന് 37.71 ശതമാനമായി ഉയര്‍ന്നു. സംസ്ഥാനത്ത് ആസൂത്രണ ബോര്‍ഡിന്റെ കണക്ക് പ്രകാരം കേരളത്തില്‍ 18 ലക്ഷത്തോളം നിരക്ഷരരുണ്ടെന്നും വിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി സഭയെ അറിയിച്ചു.

കൊവിഡ് സാഹചര്യത്തില്‍ ടൂറിസം മേഖലയില്‍ 33675 കോടി നഷ്ടമുണ്ടായതായി ടൂറിസം മന്ത്രി സഭയില്‍ പറഞ്ഞു. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ സമ്പൂര്‍ണ വാക്‌സിനേഷന്‍ ഉടന്‍ നടപ്പാക്കും.

Next Story

RELATED STORIES

Share it