Latest News

അട്ടപ്പാടിയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് തച്ചമ്പാറ സ്വദേശി

മണ്ണാര്‍ക്കാട് തച്ചമ്പാറ തേക്കുംപുറം മൊയ്തുവിന്റെ മകന്‍ ഷൈന്‍ ഷാജുദ്ദീന്‍ (35) ആണ് മരണപ്പെട്ടത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു.

അട്ടപ്പാടിയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് തച്ചമ്പാറ സ്വദേശി
X

പാലക്കാട്: അട്ടപ്പാടി കോട്ടത്തറയ്ക്കടുത്ത് വീട്ടിക്കുണ്ടില്‍ മൂന്നുദിവസം മുന്‍പ് മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തിരിച്ചറിഞ്ഞു.മണ്ണാര്‍ക്കാട് തച്ചമ്പാറ തേക്കുംപുറം മൊയ്തുവിന്റെ മകന്‍ ഷൈന്‍ ഷാജുദ്ദീന്‍ (35) ആണ് മരണപ്പെട്ടത്. ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിഞ്ഞു. പച്ചക്കറി വ്യാപാരിയായ ഷൈന്‍ അട്ടപ്പാടി ചെമ്മണ്ണൂരില്‍ നിന്നാണ് വിവാഹം ചെയ്തിട്ടുള്ളത്.

മൃതദേഹം കാണപ്പെട്ട പ്രദേശം കാട്ടാനകളുടെ വിഹാരകേന്ദ്രമാണ്. ഇദ്ദേഹം, ഈ പ്രദേശത്ത് എത്തുവാന്‍ ഉണ്ടായ സാഹചര്യം സംബന്ധിച്ച് ഷോളയൂര്‍ പോലിസിന്റെ നേതൃത്വത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.

മൂന്നു ദിവസങ്ങള്‍ക്ക് മുമ്പാണ് മൃതദേഹം കണ്ടെത്തിയത്. മുഖം തിരിച്ചറിയാനാകാത്തനിലയില്‍ പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം. യുവാവിന്റെ നെഞ്ചിലും വയറ്റിലും വലതുകാലിലും കാട്ടാന ചവിട്ടിയതിന്റെ അടയാളങ്ങളുള്ളതായി പോലിസ് പറഞ്ഞു. മൃതദേഹത്തിനരികില്‍ ആന നിലയുറപ്പിച്ചിരുന്നതിന്റെ ലക്ഷണങ്ങളുമുണ്ട്. വീട്ടിക്കുണ്ട് ആദിവാസി ഊരില്‍നിന്ന് കോട്ടത്തറയ്ക്ക് പോകുന്ന റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. ഊരിലുള്ളവര്‍ ആടുമേയ്ക്കുന്നതിനായി ഈ പ്രദേശത്ത് എത്തിയപ്പോഴാണ് യുവാവിന്റെ മൃതദേഹം പുഴുവരിച്ചനിലയില്‍ കണ്ടെത്തിയത്.

ഊരുനിവാസികള്‍ ഷോളയൂര്‍ പോലിസിനെ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഷോളയൂര്‍ എസ്‌ഐ അബ്ദുല്‍ ഖയ്യുമിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. ഈ സ്ഥലത്ത് ഒരുവര്‍ഷം മുമ്പ് വീട്ടിക്കുണ്ട് ഊരിലെ മൊട്ടയെന്ന വയോധികനെ കാട്ടാന ചവിട്ടി കൊലപ്പെടുത്തിയിരുന്നു.

Next Story

RELATED STORIES

Share it