Latest News

കേന്ദ്ര ബജറ്റ് 2022: ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് നീക്കിവച്ചത് ഏഴ് വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് വിഹിതം

കേന്ദ്ര ബജറ്റ് 2022: ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് നീക്കിവച്ചത് ഏഴ് വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് വിഹിതം
X

ന്യൂഡല്‍ഹി; വിവിധ വകുപ്പുകള്‍ വേണ്ടത്ര ഫണ്ടില്ലെന്ന പരാതി പറയുന്നതിനിടയില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് കേന്ദ്ര സര്‍ക്കാര്‍ 2022-23 സാമ്പത്തിക വര്‍ഷത്തില്‍ നീക്കിവച്ചത് റെക്കോര്‍ഡ് തുക. 3,168 കോടി രൂപയാണ് ഈ വര്‍ഷത്തെ ബജറ്റില്‍ നീക്കിവച്ചിരിക്കുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ബജറ്റ് വിഹിതമാണ് ഇത്. 2016-17 കാലത്തെ ബജറ്റ് വിഹിതത്തേക്കാള്‍ 125 ശതമാനം അധികതുകയാണ് ഇത്. ആ വര്‍ഷം 1410 കോടി രൂപയാണ് നീക്കിവച്ചിരുന്നത്.

2021-22ല്‍ ഐബിക്ക് 2,839.24 കോടി രൂപ നീക്കിവച്ചിരുന്നു. 2020-21ല്‍ ഇത് 2575.25 കോടി രൂപയായിരുന്നു.

2021ലെ സെന്‍സസ് നടപടികള്‍ വൈകിയിരുന്നെങ്കിലും രജിസ്ട്രാല്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് ആകെ നല്‍കുന്നത് 3676 കോടി രൂപയാണ്. കവിഞ്ഞ വര്‍ഷം നാഷണല്‍ പോപുലേഷന്‍ രജിസ്റ്റര്‍ തയ്യാറാക്കാന്‍ 3768 കോടി നീക്കിവച്ചു.

എന്നാല്‍ കൊവിഡിന്റെ സാഹചര്യത്തില്‍ സെന്‍സസ് പ്രവര്‍ത്തി നടക്കാത്തതിനാല്‍ അവര്‍ക്ക് 2021-22 കാലത്ത് യഥാര്‍ത്ഥത്തില്‍ നല്‍കിയത് 519.80 കോടി രൂപയായിരുന്നു.

ഏതെങ്കിലും വിഭാഗത്തിന് നീക്കിവച്ച തുക ഉപയോഗിച്ചില്ലെങ്കില്‍ അത് പൊതുസഞ്ചയത്തിലേക്ക് പോകുമെന്നാണ് ഇന്ത്യയിലെ പതിവ്.

അജിത് ഡോവലിന്റെ ഓഫിസായ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടേറിയറ്റില്‍ 232.71 കോടി നീക്കിവച്ചു. കഴിഞ്ഞ വര്‍ഷം ഇത് 228.72 കോടിയായിരുന്നു. 2021-22ല്‍ യഥാര്‍ത്ഥത്തില്‍ 192.71 കോടിയായിരുന്നു, അതാണ് ഉയര്‍ത്തി 228.72 കോടിയായി വര്‍ധിപ്പിച്ച് നല്‍കിയത്.

2017-18ല്‍ ഡോവലിന്റെ ഓഫിസിന് പത്തിരട്ടി തുകയാണ് അനുവദിച്ചിരുന്നത്. ആദ്യം 333 കോടി രൂപയായിരുന്നത് പിന്നീട് 2018-19ല്‍ 841.73 കോടിയായി ഉയര്‍ത്തി.

Next Story

RELATED STORIES

Share it