Latest News

കേന്ദ്ര ബജറ്റ്: 'ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി' 32 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നടപ്പായതായി ധനമന്ത്രി

കേന്ദ്ര ബജറ്റ്: ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി 32 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും നടപ്പായതായി ധനമന്ത്രി
X

ന്യൂഡല്‍ഹി: അന്തര്‍സംസ്ഥാന തൊഴിലാളികള്‍ക്ക് പ്രയോജനപ്രദമായ രീതിയില്‍ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി രാജ്യത്തെ 32 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നടപ്പായതായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഈ പദ്ധതി രാജ്യത്തെ 69 കോടി പൗരന്മാര്‍ക്ക് പ്രയോജനപ്പെടുമെന്നും മന്ത്രി പറഞ്ഞു. ബജറ്റ് അവതരണത്തിനിടയിലാണ് മന്ത്രിയുടെ പ്രഖ്യാപനം.

'ഞങ്ങള്‍ 'ഒരു രാജ്യം, ഒരു റേഷന്‍കാര്‍ഡ്' പദ്ധതി ആരംഭിച്ചു. അതിലൂടെ രാജ്യത്താകമാനമുളള കാര്‍ഡുടമകള്‍ക്ക് രാജ്യത്തെവിടെ നിന്നും അവരുടെ റേഷന്‍ വാങ്ങാന്‍ കഴിയും. കുടിയേറ്റ തൊഴിലാളികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. കുടുംബങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നവര്‍ക്ക് അവരുടെ വിഹിതം ഇന്ത്യയിലെവിടെ നിന്നും അവകാശപ്പെടാം. ബാക്കി കുടുംബത്തിനും വാങ്ങി ഉപയോഗിക്കാം''- മന്ത്രി പറഞ്ഞു.

രാജ്യത്തെ 86 ശതമാനം ഗുണഭോക്താക്കളും ഇപ്പോള്‍ ഈ പദ്ധതിയുടെ പരിധിയില്‍ വരുന്നുണ്ട്. ബാക്കിയുളള നാല് സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഈ പദ്ധതിയുടെ ഭാഗമാവും.

Next Story

RELATED STORIES

Share it