- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ബിജെപി വംശഹത്യാ രാഷ്ട്രീയത്തിനെതിരേ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല': എസ്ഡിപിഐ സംസ്ഥാന കാംപയിന്‍ മെയ് 10 മുതല്‍ 31 വരെ
കോട്ടയം: സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളും പ്രസ്ഥാനങ്ങളും ആര്‍എസ്എസ്സിനെയും എസ്ഡിപിഐയെയും സമീകരിക്കാന്‍ നടത്തുന്ന അമിതാവേശത്തെ തുറന്നുകാണിക്കുന്നതിന് 2022 മെയ് 10 മുതല്‍ 31 വരെ സംസ്ഥാനത്ത് കാംപയിന്‍ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
'ബിജെപി വംശഹത്യാ രാഷ്ട്രീയത്തിനെതിരേ ഐക്യപ്പെടുക, ഇരകളും വേട്ടക്കാരും തുല്യരല്ല' എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന കാംപയിന്റെ സംസ്ഥാനതല ഉദ്ഘാടനം മെയ് 10ന് നടക്കും. 1925ല്‍ രൂപീകൃതമായ ആര്‍എസ്എസ്സിന് രാജ്യവ്യാപകവംശീയ ഉന്മൂലന കലാപത്തിന്റെയും അക്രമങ്ങളുടെ ചരിത്രം മാത്രമാണ് പറയാനുള്ളത്. രാഷ്ട്രപിതാവിന്റെ രക്തക്കറ പേറുന്ന സംഘപരിവാരം രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. കേന്ദ്രഭരണം കൈക്കലാക്കിയതു മുതല്‍ രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും ഫെഡറലിസവും സമ്പൂര്‍ണമായി അട്ടിമറിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. വിമര്‍ശിക്കുന്നവരെ തോക്കിന്‍ കുഴലിലൂടെയും തടവറകളിലടച്ചും നിശബ്ദമാക്കുകയാണ്.
മുസ് ലിംകള്‍, ക്രൈസ്തവര്‍, ആദിവാസികള്‍, ദലിതുകള്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല ജനവിഭാഗങ്ങളെയെല്ലാം അക്രമിച്ചും വേട്ടയാടിയും ഹിംസാല്‍മക ഹിന്ദുത്വം അടിച്ചേല്‍പ്പിക്കുകയാണ്. ആഘോഷങ്ങളെപ്പോലും അക്രമത്തിനും വംശഹത്യക്കുമുള്ള അവസരമായി വിനിയോഗിക്കുകയാണ്. അവസാനമായി ന്യൂനപക്ഷ വിഭാഗങ്ങള്‍ അധിവസിക്കുന്ന മേഖലകളില്‍ കടന്നുകയറി വീടുകളും ആരാധനാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തെറിയുകയാണ്. ഇത്തരത്തില്‍ രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന ജനവിഭാഗങ്ങളുടെ പേടിസ്വപ്നമായി മാറിയിരിക്കുന്ന ആര്‍എസ്എസ്സിനെയും അവരുടെ അക്രമത്തിന് ഇരയാകുന്നവരെയും സമീകരിക്കാനുള്ള ശ്രമം ഏറെ അപകടകരമായി വര്‍ധിച്ചുവരികയാണ്.
ഈ പശ്ചാത്തലത്തിലാണ് വേട്ടക്കാരും ഇരകളും തുല്യരല്ല എന്നു പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും അക്രമികള്‍ക്കെതിരായി ജനാധിപത്യ ചെറുത്തുനില്‍പ്പിന് പൗരസമൂഹത്തെ ഐക്യപ്പെടുത്തുന്നതിനുമാണ് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി കാംപയിന്‍ നടത്തുന്നത്. കാംപയിന്റെ ഭാഗമായി പൊതുസമ്മേളനങ്ങള്‍, ലഘുലേഖ വിതരണം, ഹൗസ് കാംപയിന്‍, പോസ്റ്റര്‍ പ്രചാരണം ഉള്‍പ്പെടെയുള്ള പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും തുളസീധരന്‍ പള്ളിക്കല്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന സമിതിയംഗം അന്‍സാരി ഏനാത്ത്, ജില്ലാ ജനറല്‍ സെക്രട്ടറി അല്‍ത്താഫ് ഹസന്‍ സംബന്ധിച്ചു.
RELATED STORIES
അബൂദബിയില്‍ ഇസ്രായേലിലെ ജൂത റബ്ബിയെ കാണാതായതായി റിപോര്‍ട്ട്
23 Nov 2024 5:43 PM GMTഇന്‍സ്റ്റഗ്രാമില്‍ 5.6 ദശലക്ഷം ഫോളോവേഴ്സ്; പക്ഷെ, ബിഗ് ബോസ് താരത്തിന് ...
23 Nov 2024 5:10 PM GMTപിക്കപ്പ് വാന്‍ മറിഞ്ഞ് ഒരു മരണം; പതിനാറ് പേര്‍ക്ക് പരിക്ക്
23 Nov 2024 5:02 PM GMTബീഹാറില്‍ പ്രശാന്ത് കിഷോറിന്റെ ജന്‍ സൂരജ് പാര്‍ട്ടിക്ക് ജയമില്ല;...
23 Nov 2024 3:31 PM GMTജിഐഒ ദക്ഷിണ കേരള സമ്മേളനം നാളെ
23 Nov 2024 3:03 PM GMTആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ക്ക് പുതിയ നിബന്ധനകള്‍
23 Nov 2024 2:24 PM GMT