Latest News

സംവരണക്രമം വ്യക്തമാക്കാതെ അധ്യാപക നിയമനത്തിന് വിജ്ഞാപനമിറക്കി കാലിക്കറ്റ് സർവകലാശാല

സംവരണക്രമം വ്യക്തമാക്കാതെ അധ്യാപക നിയമനത്തിന് വിജ്ഞാപനമിറക്കി കാലിക്കറ്റ് സർവകലാശാല
X

കോഴിക്കോട്: സംവരണക്രമം വ്യക്തമാക്കാതെ അധ്യാപക നിയമനത്തിന് വിജ്ഞാപനമിറക്കി കാലിക്കറ്റ് സര്‍വകലാശാല. 21 അധ്യാപക തസ്തികകളിലേക്കുള്ള വിജ്ഞാപനത്തില്‍ ഏതൊക്കെ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്ത സീറ്റുകളാണെന്ന് വ്യക്തമാക്കാതെയാണ് വിജ്ഞാപനം. നേരത്തെയുള്ള കേസുകളില്‍ സംവരണക്രമം പാലിക്കണമെന്ന കോടതി ഉത്തരവുകള്‍ നിലനില്‍ക്കെയാണ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുടെ പുതിയ വിജ്ഞാപനം.

ഈ മാസം രണ്ടിനാണ് കാലിക്കറ്റ് സര്‍വകലാശാലയിലെ 16 പഠന വിഭാഗങ്ങളിലേക്കുള്ള 21 അധ്യാപക തസ്തികകളിലേക്ക് വിജ്ഞാപനമിറക്കിയത്. ഓരോ വിഭാഗത്തിലെയും ഒഴിവുള്ള തസ്തികകളുടെ എണ്ണം മാത്രമാണ് വിജ്ഞാപനത്തിലുള്ളത്. ഏതൊക്കെ കാറ്റഗറിയിലാണ് ഒഴിവുകളെന്നത് പറയുന്നതേയില്ല. ഇത് സംവരണ അട്ടിമറി ലക്ഷ്യമിട്ടുള്ളതാണെന്നാണ് ആക്ഷേപം.

2019ല്‍ നടത്തിയ നിയമനത്തില്‍ സംവരണക്രമം പാലിക്കാത്തത് വിവാദമായിരുന്നു. ഇത് സുപ്രിംകോടതി കണ്ടെത്തുകയും സംവരണക്രമം പാലിച്ച് പുനര്‍നിയമനം നടത്താന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍, ഈ ഉത്തരവ് നടപ്പിലാക്കാതെയാണ് പുതിയ വിജ്ഞാപനമിറക്കിയിരിക്കുന്നത്.സംവരണ അട്ടിമറിക്കെതിരായ നിരവധി പരാതികളും കോടതി ഉത്തരവുകളും നിലനില്‍ക്കെയാണു സംവരണക്രമം വ്യക്തമാക്കാതെയുള്ള പുതിയ വിജ്ഞാപനം. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Next Story

RELATED STORIES

Share it