Latest News

യുപി നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി 300 സീറ്റിലെങ്കിലും മുന്നിലെത്തിയേക്കും

യുപി നിയമസഭാ തിരഞ്ഞെടുപ്പ്; ബിജെപി 300 സീറ്റിലെങ്കിലും മുന്നിലെത്തിയേക്കും
X

ലഖ്‌നോ; അഖിലേഷ് യാദവിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് ബിജെപിയ്ക്ക് യുപിയില്‍ വന്‍ ജയസാധ്യത. ഈ പ്രവണത തുടര്‍ന്നും നിലനില്‍ക്കുകയാണെങ്കില്‍ ബിജെപി ആകെയുള്ള സീറ്റില്‍ 300 എണ്ണത്തിലെങ്കിലും വിജയിക്കാന്‍ സാധ്യതയുണ്ട്. നിലവില്‍ ഇത്രതന്നെ സീറ്റില്‍ ബിജെപി മുന്നിലാണ്.

202 സീറ്റില്‍ നേരത്തെത്തന്നെ ബിജെപി മുന്നിലെത്തിയിരുന്നു.

9.30 കഴിഞ്ഞതോടെ ലീഡ് നില 250 കടന്നു. 10 മണിയോടെ ലീഡ് 300 ആയി വര്‍ധിച്ചു.

എസ് പി നൂറില്‍ താഴെ മണ്ഡലങ്ങളില്‍ പിന്നിലാണ്. പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ തകര്‍ക്കുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.

ആസെയുള്ള 403 സീറ്റിലേക്കാണ് മല്‍സരം നടന്നത്.

എല്ലാ മണ്ഡലങ്ങളിലും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. സിസിടിവിയും സ്ഥാപിച്ചു.

എക്‌സിറ്റ് പോള്‍ ഫലങ്ങളും ബിജെപിക്കാണ് സാധ്യത കല്‍പ്പിച്ചിരുന്നത്.

Next Story

RELATED STORIES

Share it