Latest News

വീണ്ടും 'യുപി മോഡല്‍' : കാണാതായ മകളെ തിരയാന്‍ പോലീസ് ദരിദ്ര യുവതിയില്‍ നിന്നും വാങ്ങിയത് 15000 രൂപ

പലരില്‍ നിന്നും പണം കടംവാങ്ങി പോലീസിന് നല്‍കി. 32 പ്രാവശ്യമാണ് പണം നല്‍കിയതെന്ന് മാതാവ് പറയുന്നു.

വീണ്ടും യുപി മോഡല്‍ : കാണാതായ മകളെ തിരയാന്‍ പോലീസ് ദരിദ്ര യുവതിയില്‍ നിന്നും വാങ്ങിയത് 15000 രൂപ
X
കാണ്‍പൂര്‍: നിയമപാലനത്തെ പരിഹസ്യമാക്കി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ നിന്നും മറ്റൊരു പോലീസ് വാര്‍ത്ത കൂടി. കാണാതായ മകളെ കണ്ടെത്തണമെന്ന് പരാതി നല്‍കിയ ദരിത്രയും ഭിന്നശേഷിക്കാരിയുമായി യുവതിയില്‍ നിന്നും യുപി പോലീസ് ഡിസല്‍ ചിലവിനെന്ന പേരില്‍ വാങ്ങിയത് 15000 രൂപ. ബന്ധുക്കളില്‍ നിന്നും കടംവാങ്ങി ഇത്രയും പണം നല്‍കിയിട്ടും ഇതുവരെ മകളെ കണ്ടെത്താനായില്ലെന്ന് യുവതി പരാതിപ്പെട്ടു.


കാണ്‍പൂര്‍ ജില്ലയിലെ ഭിന്നശേഷിക്കാരിയായ ദരിത്ര യുവതി പ്രായപൂര്‍ത്തിയാകാത്ത മകളെ തട്ടിക്കൊണ്ടുപോയതായി കഴിഞ്ഞ മാസമാണ് പോലിസില്‍ പരാതി നല്‍കിയത്. എന്നാല്‍ മകളെ തിരയണമെങ്കില്‍ ജീപ്പിന് ഡീസലടിക്കാന്‍ പണം നല്‍കണമെന്ന് പോലീസ് ആവശ്യപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പലരില്‍ നിന്നും പണം കടംവാങ്ങി പോലീസിന് നല്‍കി. 32 പ്രാവശ്യമാണ് പണം നല്‍കിയതെന്ന് മാതാവ് പറയുന്നു.


'ഞങ്ങള്‍ തിരയുന്നു' എന്നാണ് പോലീസുകാര്‍ ഇപ്പോഴും പറയുന്നത്. മകളുടെ സ്വഭാവം ശരിയല്ലെന്നും അതുകൊണ്ടാണ് തട്ടിക്കൊണ്ടുപോയതെന്നും പോലീസ് കുറ്റപ്പെടുത്തുന്നതായും മാതാവ് പരാതിപ്പെട്ടു. 'ഞങ്ങളുടെ വാഹനങ്ങളില്‍ ഡീസല്‍ നിറയ്ക്കുക, ഞങ്ങള്‍ നിങ്ങളുടെ മകളെ അന്വേഷിക്കും' എന്നാണ് ഇപ്പോഴും പോലീസ് പറയുന്നത്.


പോലിസ് സ്‌റ്റേഷനു മുന്നില്‍ നിന്ന് മാതാവ് പരാതിപ്പെടുന്നതിന്റെ വീഡിയോ ക്ലിപ്പുകള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഇതോടെ കാണ്‍പൂര്‍ പോലീസ് മേധാവി പ്രശ്‌നത്തില്‍ ഇടപെട്ടു. വിഷയത്തില്‍ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.




Next Story

RELATED STORIES

Share it