Latest News

മുന്നാക്ക സംവരണം: വിജ്ഞാപനം പുറത്തിറങ്ങി

നാലു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള മുന്നാക്ക വിഭാഗത്തിലുള്ളവര്‍ക്ക് ഇതുവഴി സര്‍ക്കാര്‍ ജോലികളില്‍ സംവരണം ലഭിക്കും.

മുന്നാക്ക സംവരണം: വിജ്ഞാപനം പുറത്തിറങ്ങി
X

തിരുവനന്തപുരം: പിന്നോക്ക വിഭാഗ സംഘടനകളുടെ എതിര്‍പ്പ് വകവെക്കാതെ മുന്നാക്ക സംവരണം സര്‍ക്കാര്‍ നിയമമാക്കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ സംവരണം ഏര്‍പ്പെടുത്തുന്ന ഗസറ്റ് വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. ഇത് നിയമമായതോടെ ഇനി പുറത്തിറങ്ങുന്ന എല്ലാ പിഎസ്സി നിയമനങ്ങള്‍ക്കും സംവരണം ബാധകമാണ്. നാലു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള മുന്നോക്ക വിഭാഗത്തിലുള്ളവര്‍ക്ക് ഇതുവഴി സര്‍ക്കാര്‍ ജോലികളില്‍ സംവരണം ലഭിക്കും.

അതേസമയം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും നടപ്പിലാക്കാത്ത മുന്നാക്ക സംവരണം വഴി കേരളത്തില്‍ ദലിത്, ന്യുനപക്ഷാവകാശങ്ങള്‍ വ്യാപകമായി അട്ടിമറിക്കപ്പെടാനാണ് അവസരമൊരുങ്ങുന്നത്. സാമ്പത്തിക സംവരണം സംബന്ധിച്ച ഭരണഘടനാ ഭേദഗതിക്കെതിരേ സുപ്രിംകോടതിയില്‍ കേസ് നിലനില്‍ക്കെയാണ് മുന്നോക്ക സംവരണം കേരളത്തില്‍ നടപ്പിലാക്കുന്നത്. സിപിഎമ്മിന്റെ സവര്‍ണ ഹിന്ദുത്വ പ്രീണന നയങ്ങളിലേക്കുള്ള ചുവടുമാറ്റമായിട്ടാണ് പുതിയ നീക്കം വിലയിരുത്തപ്പെടുന്നത്.

Next Story

RELATED STORIES

Share it