Latest News

ഖത്തര്‍ ഉപരോധം ആഴ്ച്ചകള്‍ക്കുള്ളില്‍ അവസാനിക്കാന്‍ സാധ്യതയെന്ന് യുഎസ് ഉദ്യോഗസ്ഥന്‍

ഞങ്ങള്‍ ഇപ്പോള്‍ വാതില്‍ തുറക്കാന്‍ പോകുന്നു, സംഭാഷണങ്ങളില്‍ കുറച്ചുകൂടി വഴക്കം കണ്ടെത്തുന്നു, അതിനാല്‍ ഇരു വശങ്ങളെയും കൂടുതല്‍ അടുപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഖത്തര്‍ ഉപരോധം ആഴ്ച്ചകള്‍ക്കുള്ളില്‍ അവസാനിക്കാന്‍ സാധ്യതയെന്ന് യുഎസ് ഉദ്യോഗസ്ഥന്‍
X

ദോഹ: അറബ് രാജ്യങ്ങള്‍ മൂന്നുവര്‍ഷമായി ഖത്തറിനു മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം ആഴ്ച്ചകള്‍ക്കകം അവസാനിച്ചേക്കുമെന്ന് മുതിര്‍ന്ന യുഎസ് നയതന്ത്ര ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. യുഎസ് വിദേശകാര്യ വകുപ്പിന്റെ പശ്ചിമേഷ്യയിലെ ഉന്നത നയതന്ത്രജ്ഞന്‍ ഡേവിഡ് ഷെങ്കര്‍, വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള ബ്രൂക്കിംഗ്‌സിനോടാണ് ഇത് വ്യക്തമാക്കിയത്.

'മുഴുവന്‍ നയതന്ത്രത്തിലേക്കും കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, പക്ഷേ ചില മുന്നേറ്റങ്ങള്‍ ഉണ്ട്. ഇത് ആഴ്ചകള്‍ക്കുള്ളില്‍ നടക്കുമെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു ' - ഷെങ്കര്‍ പറഞ്ഞു. പ്രശ്‌നത്തില്‍ അടിസ്ഥാനപരമായ ഒരു മാറ്റവും ഇപ്പോള്‍ സംഭവിച്ചിട്ടില്ല, ഞങ്ങള്‍ ഇപ്പോള്‍ വാതില്‍ തുറക്കാന്‍ പോകുന്നു, സംഭാഷണങ്ങളില്‍ കുറച്ചുകൂടി വഴക്കം കണ്ടെത്തുന്നു, അതിനാല്‍ ഇരു വശങ്ങളെയും കൂടുതല്‍ അടുപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മൂന്നു വര്‍ഷം മുന്‍പാണ് യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ), സൗദി അറേബ്യ, ബഹ്റൈന്‍, ഈജിപ്ത് എന്നിവ ഖത്തറിനെ ബഹിഷ്‌കരിക്കുകയും നയതന്ത്ര, ഗതാഗത ബന്ധങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തത്. ഖത്തര്‍ 'ഭീകരതയെ' പിന്തുണയ്ക്കുന്നുവെന്നായിരുന്നു ആരോപണം.

Next Story

RELATED STORIES

Share it