Latest News

കൊവാക്‌സിന്‍ 18-44 വയസ്സുകാരില്‍ രണ്ടാം ഡോസിനു മാത്രം ഉപയോഗിക്കുക; പുതിയ നിര്‍ദേശവുമായി ഡല്‍ഹി സര്‍ക്കാര്‍

കൊവാക്‌സിന്‍ 18-44 വയസ്സുകാരില്‍ രണ്ടാം ഡോസിനു മാത്രം ഉപയോഗിക്കുക; പുതിയ നിര്‍ദേശവുമായി ഡല്‍ഹി സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ 18-44 വയസ്സുകാരില്‍ രണ്ടാം ഡോസ് എടുക്കേണ്ടവര്‍ക്കു മാത്രമേ നല്‍കാവൂ എന്ന് ഡല്‍ഹി സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കി. കൊവിഡ് വാക്‌സിനേഷന്‍ നടപടി നിര്‍ത്തിവച്ചത് കോടതി ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് വാ്കസിനേഷന് ഡല്‍ഹി സര്‍ക്കാര്‍ പുതിയ മാര്‍ഗനിര്‍ദേശം കൊണ്ടുവന്നത്.

കഴിഞ്ഞ മെയ് മാസത്തില്‍ കൊവിഡ് വാക്‌സിന്‍ നല്‍കിയവര്‍ക്ക് ഇപ്പോള്‍ രണ്ടാം ഘട്ട വാക്‌സിന്‍ എടുക്കേണ്ട സമയമായി. ശേഷിക്കുന്ന വാക്‌സിന്‍ ഒന്നാം ഡോസിനുവേണ്ടി മാറ്റിവച്ചാല്‍ പിന്നീട് രണ്ടാം ഡോസുകാര്‍ക്ക് നല്‍കുക ബുദ്ധിമുട്ടാകും. ഈ വിലയിരുത്തലിന്റെ പുറത്താണ് കൊവിഡ് വാക്‌സിന്‍ രണ്ടാം ഡോസിനു മാത്രമേ ശേഷിക്കുന്ന വാക്‌സിന്‍ ഉപയോഗിക്കാവൂ എന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയത്.

കൊവിഡ് വാക്‌സിന്‍ ക്ഷാമം വന്നതോടെ വിഷയത്തില്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. സ്വകാര്യ ആശുപത്രികള്‍ക്കും കൊവിഡ് വാക്‌സിന്‍ ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കൊവിഡ് വാക്‌സിന്‍ ക്ഷാമം രൂക്ഷമായതോടെ ആരോഗ്യവകുപ്പ് വാക്‌സിനേഷന്‍ ക്യാമ്പ് തല്‍ക്കാലം നിര്‍്ത്തിവയ്ക്കുകയായിരുന്നു.

Next Story

RELATED STORIES

Share it