- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഹൈദരാബാദ് കേസിലെ പ്രതികളെ വെടിവച്ചു കൊന്ന സംഭവം ഒരു കാരണവശാലും അംഗീകരിക്കുന്നില്ല: വിടി ബല്‍റാം
ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പോലിസല്ല നീതിപീഠമാണ്.
തിരുവനന്തപുരം: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ പൊലിസ് വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരിച്ച് വിടി ബല്‍റാം എംഎല്‍എ. ക്രിമിനലുകള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്ടായിരിക്കാം, എന്നാല്‍ ആ ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പോലിസല്ല നീതിപീഠമാണ്. പോലിസ് സംവിധാനത്തിന്റെ പോരായ്മകള്‍ക്കുള്ള പരിഹാരം കാണേണ്ടത് കയ്യില്‍ക്കിട്ടിയവരെ വെടിവെച്ചുകൊന്നിട്ടല്ലെന്ന് വിടി ബല്‍റാം എംഎല്‍എ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം....
പലര്‍ക്കും ഇഷ്ടപ്പെടില്ല എന്നറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ, ഇതിനെ ഒരു കാരണവശാലും അംഗീകരിക്കുന്നില്ല. ആ ക്രിമിനലുകള്‍ പരമാവധി ശിക്ഷ അര്‍ഹിക്കുന്നുണ്ടായിരിക്കാം, എന്നാല്‍ ആ ശിക്ഷ വിധിക്കേണ്ടതും നടപ്പാക്കേണ്ടതും പോലീസല്ല, നീതിപീഠമാണ്. അതില്‍ ഡിലേ ഉണ്ടായേക്കാം, ശക്തമായ തെളിവുകള്‍ വേണമെന്ന ശാഠ്യമുണ്ടായേക്കാം, അത് വേറെ വിഷയം. സിസ്റ്റത്തിന്റെ പോരായ്മകള്‍ക്കുള്ള പരിഹാരം കാണേണ്ടത് കയ്യില്‍ക്കിട്ടിയവരെ വെടിവെച്ചുകൊന്നിട്ടല്ല.
ഇപ്പോള്‍ നടന്നത് പോലിസ് ഒരുക്കിയ വ്യാജ ഏറ്റുമുട്ടല്‍ നാടകമാണെന്നത് സ്വാഭാവികമായും സംശയിക്കാം, കാരണം അതാണ് ഇന്ത്യന്‍ പോലിസ്. പലരും കരുതുന്നത് പോലെ ക്രൂരമായ പീഡനത്തിന് ഇരയാക്കപ്പെട്ട ആ യുവതിക്ക് നീതിയല്ല ഇതിലൂടെ ലഭിച്ചിരിക്കുന്നത്. കയ്യില്‍ കിട്ടിയ നാല് പ്രതികളേയും ഒറ്റയടിക്ക് കൊന്നുകളയുന്നതിലൂടെ കേസിന്റെ തുടരന്വേഷണ സാധ്യതകളാണ് യഥാര്‍ത്ഥത്തില്‍ ഇല്ലാതാവുന്നത്. മറ്റേതെങ്കിലും വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
ഈ വാര്‍ത്ത കേട്ട് ആവേശഭരിതരായി കമന്റിടുന്ന ആള്‍ക്കൂട്ടം ഒരു ജനാധിപത്യമെന്ന നിലയില്‍ ഈ രാജ്യത്തിന്റെ ഭാവിയേക്കുറിച്ചുള്ള ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഈ ആള്‍ക്കൂട്ടം അര്‍ഹിക്കുന്നത് ഒരു പോലിസ് സ്‌റ്റേറ്റാണ്, ഫാഷിസമാണ്.
RELATED STORIES
ജാര്‍ഖണ്ഡില്‍ കേവല ഭൂരിപക്ഷം കടന്ന് ഇന്ത്യ മുന്നണി
23 Nov 2024 5:34 AM GMTവിട്ടുമാറാത്ത പനിയും ചുമയും; ശ്വാസകോശത്തില്‍ നിന്ന് പുറത്തെടുത്തത്...
23 Nov 2024 5:33 AM GMTലബനന്റെ തലസ്ഥാനമായ ബെയ്റൂത്തിനെ ആക്രമിച്ച് ഇസ്രായേല്‍
23 Nov 2024 5:16 AM GMTജാര്‍ഖണ്ഡില്‍ ലീഡ് തിരിച്ചുപിടിച്ച് കോണ്‍ഗ്രസ്
23 Nov 2024 5:05 AM GMTമഹാരാഷ്ട്രയില്‍ വന്‍കുതിപ്പുമായി ബിജെപി സഖ്യം; ജാര്‍ഖണ്ഡില്‍ ഇന്ത്യാ...
23 Nov 2024 4:45 AM GMTപാലക്കാട് നഗരസഭയില്‍ ബിജെപിക്ക് 700 വോട്ട് കുറവ്
23 Nov 2024 4:08 AM GMT