Latest News

സര്‍ക്കാര്‍ വിതരണം ചെയ്ത ആംഫോട്ടെറിസിന്‍-ബിയുടെ ഘടനയില്‍ വ്യത്യാസം; മധ്യപ്രദേശില്‍ 70ഓളം ബ്ലാക് ഫംഗസ് രോഗികള്‍ക്ക് പനിയും ഛര്‍ദ്ദിയും

സര്‍ക്കാര്‍ വിതരണം ചെയ്ത ആംഫോട്ടെറിസിന്‍-ബിയുടെ ഘടനയില്‍ വ്യത്യാസം; മധ്യപ്രദേശില്‍ 70ഓളം ബ്ലാക് ഫംഗസ് രോഗികള്‍ക്ക് പനിയും ഛര്‍ദ്ദിയും
X

ഭോപ്പാല്‍: സര്‍ക്കാര്‍ സംവിധാനം വഴി ആശുപത്രികളില്‍ വിതരണം ചെയ്ത ആംഫോട്ടെറിസിന്‍-ബി കഴിച്ച എഴുപതോളം ബ്ലാക് ഫംഗസ് രോഗികളില്‍ കടുത്ത പനിയും ഛര്‍ദ്ദിയും. സംസ്ഥാനത്തെ രണ്ട് മെഡിക്കല്‍ കോളജുകളില്‍ ചികില്‍സയിലുള്ള രോഗികള്‍ക്കാണ് പനിയും ഛര്‍ദ്ദിയും അനുഭവപ്പെട്ടത്. മരുന്ന് നിര്‍ത്തിയതോടെ അനുബന്ധ അസുഖങ്ങളും കുറഞ്ഞു.

മ്യൂക്കോമൈക്കോസിസ് എന്ന ബ്ലാക് ഫംഗസ് ബാധയ്ക്ക് സാധാരണ നല്‍കുന്ന മരുന്ന് ആംഫോട്ടെറിസിന്‍-ബിയാണ്. നിലവില്‍ അത് കേന്ദ്ര സര്‍ക്കാര്‍ വഴി സംസ്ഥാനങ്ങളാണ് വിതരണം ചെയ്യുന്നത്. സ്വകാര്യ ആശുപത്രികളിലും സര്‍ക്കാരില്‍ നിന്നാണ് മരുന്ന് ലഭിക്കുന്നത്. ഈ മരുന്നിന്റെ ഘടനയിലുണ്ടായ മാറ്റമായിരിക്കണം രോഗികളില്‍ അസുഖത്തിന് കാരണണായതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. അസുഖത്തിനു കാരണമായ ബാച്ചിലെ എല്ലാ ഗുളികളുടെയും ഉപയോഗം ആശുപത്രികള്‍ നിര്‍ത്തിവച്ചു.

ശനിയാഴ്ച സാഗര്‍ ജില്ലയിലെ ബുന്‍ഡേല്‍ഖണ്ഡ് മെഡിക്കല്‍ കോളജിലാണ് ആദ്യം ഇത് ശ്രദ്ധയില്‍ പെട്ടത്. അവിടെ 25 പേര്‍ക്ക് രോഗബാധയുണ്ടായി. ആകെ 42 പേരാണ് ആശുപത്രിയില്‍ ചികില്‍സയിലുണ്ടായിരുന്നത്. മരുന്ന് നല്‍കിയവരില്‍ കടുത്ത പനിയും വിറയലും ഛര്‍ദ്ദിയുമാണ് കണ്ടത്.

മരുന്ന് നിര്‍ത്തിയതോടെ അസുഖവും ഭേദമായി. ആകെ 1,056 രോഗികളാണ് സംസ്ഥാനത്തുള്ളത്.

ആശുപത്രിയില്‍ 350 ഇന്‍ജക്ഷനുകളാണ് ബാക്കിയുണ്ടായിരുന്നതെന്ന് മെഡിക്കല്‍കോളജിലെ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ പറഞ്ഞു.

ഞായറാഴ്ച ജബല്‍പൂര്‍ മെഡിക്കല്‍ കോളജിലും സമാന സംഭവം റിപോര്‍ട്ട് ചെയ്തു. അവിടെ 50 പേരാണ് ചികില്‍സിയില്‍ ഉണ്ടായിരുന്നത്.

രണ്ട് മെഡിക്കല്‍ കോളജിലും ഒരേ ബാച്ച് മരുന്നാണ് വിതരണം ചെയ്തിരുന്നത്.

ശിവ് രാജ് സിങ് ചൗഹാന്‍ സര്‍ക്കാര്‍ വ്യാജ മരുന്നാണ് വിതരണം ചെയ്തുകൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഭൂപേന്ദ്ര ഗുപ്ത കുറ്റപ്പെടുത്തി. നേരത്തെ സംസ്ഥാനത്ത് വ്യാജ റെംഡെസിവിര്‍ മരുന്ന് വിതരണം ചെയ്തിരുന്നു.

Next Story

RELATED STORIES

Share it