Latest News

'കൈക്കൂലിപ്പണം എണ്ണാന്‍ കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന മെഷീനുണ്ടെന്ന പരാമര്‍ശം പിന്‍വലിക്കുമോ'-വിഡി സതീശന്‍

പിതാവിനെ സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അപമാനിച്ചതില്‍ ജോസ് നടപടി സ്വീകരിക്കണം. ജോസ് ഇക്കാര്യത്തില്‍ രാഷ്ട്രീയ തീരുമാനമെടുക്കണമെന്നും പ്രതിപക്ഷ നേതാവ്

കൈക്കൂലിപ്പണം എണ്ണാന്‍ കെഎം മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന മെഷീനുണ്ടെന്ന പരാമര്‍ശം പിന്‍വലിക്കുമോ-വിഡി സതീശന്‍
X

തിരുവനന്തപുരം: കൈക്കൂലിപ്പണം എണ്ണാന്‍ കെഎം മാണിയുടെ വീട്ടില്‍ നോട്ടെന്നുന്ന മെഷീനുണ്ട് എന്ന സിപിഎം പരാമര്‍ശം പിന്‍വലിക്കുമോ എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

നിയമസഭ കയ്യാങ്കളി കേസില്‍, ധനകാര്യ മന്ത്രി കെഎം മാണി അഴിമതിക്കാരനാണെന്ന സര്‍ക്കാര്‍ അഭിഭാഷകന്റെ സുപ്രീംകോടതിലെ പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

'കെഎം മാണിയുടെ ബജറ്റിനെയാണ് എതിര്‍ത്തത്. കെഎം മാണിയെ കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായാണ് ഇടതുപക്ഷം ചിത്രീകരിച്ചത്. കെഎം മാണിയും കുടുംബവും അഴിമതിക്കാരെന്നാണ് അന്ന് സിപിഎം പറഞ്ഞത്. കൈക്കൂലിപ്പണം എണ്ണാന്‍ വീട്ടില്‍ നോട്ടെണ്ണുന്ന മെഷീനുണ്ട് എന്ന പരാമര്‍ശം പിന്‍വലിക്കുമോ. കെഎം മാണിയെക്കുറിച്ചും അദ്ദേഹത്തിന്റെ കുടുംബത്തെയും അവഹേളിച്ചത് പിന്‍വലിച്ച് മാപ്പുപറയുമോ. അന്ന് 19 മന്ത്രിമാര്‍ അവിടെയുണ്ടായിരുന്നല്ലോ. അവരെ ആരേയും അന്ന് തടഞ്ഞില്ലല്ലോ. അന്ന് കെഎം മാണിയെ മാത്രമാണ് തടഞ്ഞത്. എന്ത് അടിസ്ഥാനത്തിലാണ് അന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇത് പറഞ്ഞത്. അന്ന് സിപിഎം നടത്തിയത് തെറ്റാണെന്ന് പറഞ്ഞ് മാപ്പ് പറയുമോ'.

'പിതാവിനെ സുപ്രിംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അപമാനിച്ചതില്‍ ജോസ് കെ മാണി നടപടി സ്വീകരിക്കണം. ജോസ് കെ മാണി ഇക്കാര്യത്തില്‍ രാഷ്ട്രീയ തീരുമാനമെടുക്കണം. ജോസ് ഇക്കാര്യത്തില്‍ എന്ത് നിലപാട് സ്വീകരിക്കുന്നതെന്ന് അറിയാന്‍ കാത്തിരിക്കുന്നു. ഇനി എങ്ങനെ ജോസിന് എല്‍ഡിഎഫില്‍ തുടരാന്‍ കഴിയോ'- പ്രതിപക്ഷ നേതാവ് ചോദിച്ചു.


Next Story

RELATED STORIES

Share it