Latest News

വട്ടിയൂര്‍ക്കാവില്‍ വീണാ നായര്‍, കുണ്ടറയില്‍ പി സി വിഷ്ണുനാഥ്: ധര്‍മടമൊഴികെ കോണ്‍ഗ്രസ് പട്ടിക പൂര്‍ത്തിയായി

വട്ടിയൂര്‍ക്കാവില്‍ വീണാ നായര്‍, കുണ്ടറയില്‍ പി സി വിഷ്ണുനാഥ്: ധര്‍മടമൊഴികെ കോണ്‍ഗ്രസ് പട്ടിക പൂര്‍ത്തിയായി
X

തിരുവനന്തപുരം: ബാക്കിയുണ്ടായിരുന്ന ആറ് മണ്ഡലങ്ങളില്‍ അഞ്ചിടത്തും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം ഏറെക്കുറെ പൂര്‍ത്തിയായി. ധര്‍മടം മണ്ഡലത്തിലാണ് ഇനിയും സ്ഥാനാര്‍ത്ഥിനിര്‍ണയം നടക്കാത്തത്.

വട്ടിയൂര്‍ക്കാവില്‍ വീണാ നായര്‍, കുണ്ടറയില്‍ പി സി വിഷ്ണുനാഥ്, കല്‍പ്പറ്റയില്‍ ടി സിദ്ദിഖ്, നിലമ്പൂരില്‍ വി വി പ്രകാശ്, തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍ എന്നിവരെയാണ് ഇന്ന് പ്രഖ്യാപിച്ചത്. തര്‍ക്കമുണ്ടായിരുന്ന ഇരിക്കൂരില്‍ സജീവ് ജോസഫിനെത്തന്നെ നിര്‍ത്തിമല്‍സരിപ്പിക്കും. പട്ടാമ്പി മണ്ഡലത്തില്‍ റിയാസ് മുക്കോളിയാണ് സ്ഥാനാര്‍ത്ഥി.

മുഖ്യമന്ത്രി പിണറായി വിജയന്‍ മല്‍സരിക്കുന്ന ധര്‍മടത്താണ് സ്ഥാനാര്‍ത്ഥിയെ ഇതുവരെ പ്രഖ്യാപിക്കാത്തത്. വാളയാര്‍ സമരസമിതിയുടെ സ്ഥാനാര്‍ത്ഥിയായ വാളയാറിലെ പെണ്‍കുട്ടിയുടെ മാതാവിന് യുഡിഎഫ് പിന്തുണനല്‍കുമെന്ന് വാര്‍ത്തകളുണ്ടൈങ്കിലും അവസാന തീരുമാനമായില്ല.

Next Story

RELATED STORIES

Share it